പൂപോലെ സോഫ്റ്റായ പാലപ്പം ഉണ്ടാക്കാൻ ഒരു തവണ ഈ സൂത്രം ചെയ്തു നോക്കൂ.. ഇതാണ് പണ്ടത്തെ അമ്മച്ചിമാരുടെ പാലപ്പത്തിന്റെ രഹസ്യം…!! | Traditional Soft And Tasty Palappam

Traditional Soft And Tasty Palappam : പണ്ട് വീട്ടിൽ അമ്മച്ചി ഉണ്ടാക്കിയിരുന്ന പാലപ്പം ഓർമ്മ വന്നോ? നാവിൽ വെള്ളം ഊറുന്നു അല്ലേ? ഇപ്പോൾ നിങ്ങൾ ഉണ്ടാക്കുമ്പോൾ ആ ഒരു രുചി വരുന്നില്ലേ? വിഷമിക്കണ്ട ഇന്ന് ഇവിടെ പണ്ടത്തെ അമ്മച്ചിമാരുടെ സൂത്രം ഉപയോഗിച്ചാണ് പാലപ്പം ഉണ്ടാക്കുന്നത്. ആദ്യം ഒരു കപ്പ്‌ പച്ചരി കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കണം. ആറു മണിക്കൂറുകൾ കഴിയുമ്പോൾ ഈ പച്ചരി

Ingredients

  • Raw Rice
  • Grated Coconut
  • aval
  • Sugar
  • Salt
  • Yeast
  • Water

How To Make Traditional Soft And Tasty Palappam

ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റം. ഇതിന്റെ ഒപ്പം അര കപ്പ്‌ തേങ്ങ ചിരകിയതും അര കപ്പ്‌ അവലും ചേർക്കണം. ഇതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര, മുക്കാൽ സ്പൂൺ ഉപ്പ്, ഒരു നുള്ള് യീസ്റ്റ് എന്നിവയും ചേർക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം.ഈ അരച്ചെടുത്ത മാവ് ഒരു ചരുവത്തിലേക്ക് മാറ്റണം. ഒരു കൈലി എടുത്ത് പൊക്കി കോരി ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഈ മാവ് എട്ട് മണിക്കൂർ

എങ്കിലും പുളിപ്പിക്കാൻ വയ്ക്കണം. അതിനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗം വെള്ളം വച്ച് ചൂടാക്കണം. ഗ്യാസ് ഓഫ്‌ ചെയ്തതിന് ശേഷം മാവ് വച്ചിരിക്കുന്ന ചരുവം ഈ പാത്രത്തിന്റെ മുകളിൽ വയ്ക്കണം. മാവ് അടച്ചു വയ്ക്കണം. എട്ട് മണിക്കൂർ കഴിയുമ്പോൾ മാവ് പുളിച്ചു പൊങ്ങിയിട്ടുണ്ടാവും.മാവ് പുളിപ്പിക്കാൻ വയ്ക്കുന്ന ഈ ഒരു വിദ്യ എന്താണ് എന്ന് കൂടുതലായി അറിയാൻ വീഡിയോ കാണാം.

തണുപ്പ് കൂടുതലായ രാജ്യങ്ങളിൽ വളരെ ഫലപ്രദമാണ് ഈ ഒരു വിദ്യ. അപ്പോൾ എല്ലാവരും ഇനി പാലപ്പം ഉണ്ടാക്കുമ്പോൾ മേൽ പറഞ്ഞത് പോലെ ചെയ്തു നോക്കുമല്ലോ. നല്ല രുചികരമായ പൂ പോലെ മൃദുലമായ പാലപ്പം ഇനി നിങ്ങളുടെ അടുക്കളയിലും. വീഡിയോ ഇഷ്ട്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Saji Therully

Traditional Soft And Tasty Palappam

Palappam, a traditional Kerala delicacy, is known for its soft center and crispy lace-like edges. Soak 1 cup raw rice for 4 hours, grind with ½ cup cooked rice and ½ cup grated coconut into a smooth batter. Add 1 tsp yeast, 2 tbsp sugar, and a pinch of salt. Let it ferment overnight. Heat a non-stick appachatti, pour a ladle of batter, swirl gently to spread. Cover and cook until the edges are crisp and the center is soft. Serve warm with vegetable stew, chicken curry, or sweetened coconut milk for a delightful breakfast.

Read Also : ചെറുപയറും, പാലും അല്ല; ദേ ഇത് കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്..!! | Special Tasty Cherupayar Payasam

0/5 (0 Reviews)