ടർട്ടിൽ വൈൻ ഇങ്ങനെ ചെയ്യൂ.. ; ഒരാഴ്ച കൊണ്ട് ടർട്ടിൽ വൈൻ വളർത്തി എടുക്കാം.!! | Turtle vine fast growing tips and tricks

Turtle vine fast growing tips and tricks in Malayalam : എപ്പോഴും മനോഹരമായ ചെടികൾ വളർത്തുന്നത് വീടിന് ഭംഗി കൂട്ടും എന്ന് നമുക്കെല്ലാവർക്കും അറിയാം. അടുത്ത കാലം കൊണ്ട് പൂന്തോട്ടത്തിൽ പുതിയ ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന ചെടിയാണ് ടർട്ടിൽ വൈൻ. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഈ ചെടിക്ക്

എങ്ങനെ വളം തയ്യാറാക്കാം എന്നാണ് നമ്മൾ ഇപ്പോൾ നോക്കുന്നത്. മണ്ണ്, ചകിരി ചോറ്, ചാണകപ്പൊടി എന്നിവ തുല്യ അളവിൽ ചേർത്ത് ഈ ചെടിക്ക് വളമായി നമുക്ക് ഉപയോഗിക്കാം. അതിനുശേഷം ദ്വാരമുള്ള ഒരു പാത്രത്തിൽ ഈ ചെടിയുടെ തണ്ടുകൾ ഒരേ ക്രമത്തിൽ വട്ടത്തിൽ ക്രമീകരിച്ച് അതിനു മുകളിലേക്ക് ഈ മിശ്രിതം ചെറുതായി ചേർത്ത് കൊടുക്കുക.

പിന്നീട് അതിനു മുകളിലായി കുറച്ച് വെള്ളവും ഒഴിക്കുക. അതിനു ശേഷം ഒരു കയർ ഉപയോഗിച്ച് മുകളിൽ നിന്ന് താഴേക്ക് തൂങ്ങി കിടക്കുന്ന രീതിയിൽ ചെടിയെ നമുക്ക് നന്നായി സൂക്ഷിക്കാം. വെയില് അധികം കൊള്ളാത്ത ഭാഗത്ത് വേണം ഈ ചെടികൾ വളർത്താൻ. അതിന് കാരണം ഈ ചെടിക്ക് അമിതമായി സൂര്യപ്രകാശം ലഭിച്ചാൽ അതിന്റെ ഇലകൾക്ക് മഞ്ഞനിറം വരികയും

ചെടി വളരാതെ മുരടിച്ചു പോവുകയും ചെയ്യും. കഞ്ഞിവെള്ളം, പഴത്തൊലി സബോളയുടെ തൊലി എന്നിവ ചേർത്ത് വച്ചിരിക്കുന്ന മിശ്രിതം വളരെ നേർപ്പിച്ച് ചെടികളിൽ ഒഴിക്കുന്നത് നല്ലതാണ്. എങ്ങിനെയാണ് വളം തയ്യാറാകുന്നത് എന്നും ബാക്കി വിവരങ്ങൾക്കും വീഡിയോ കണൂ.. Video credit : Special Dishes by amma