
Verity Jackfruit Candy Recipe : ചക്ക കൊണ്ട് ഒരു മിട്ടായി അധികം അങ്ങനെ ആരും കേട്ടിട്ടുണ്ടാവില്ല. ചക്ക നിറയെ ഉണ്ട് നമ്മുടെ നാട്ടിൽ. ഇങ്ങനെ ഒരു വിഭവം ഉണ്ടെങ്കിൽ കുട്ടികൾക്ക് നിറയെ മിട്ടായി കഴിക്കാം, അതും യാതൊരു വിധ മായം ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കുറച്ചുകാലം സൂക്ഷിച്ചുവെക്കാനും സാധിക്കും. എളുപ്പത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചക്ക കൊണ്ടുള്ള കാന്റി തയ്യാറാക്കാൻ ആയിട്ട് ആവശ്യമുള്ളത് നല്ല പഴുത്ത മധുരമുള്ള ചക്കയാണ്. കുരു കളഞ്ഞു ചക്ക മാത്രമായിട്ട് മിക്സിയുടെ ജാറിലേക്ക് എടുത്ത് നന്നായി അരച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് അരച്ചെടുത്ത ചക്ക ചേർത്ത് കൊടുക്കുക, അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുനാരങ്ങനീരും ചേർത്ത് നന്നായി ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക.
കുറച്ചുസമയം കഴിയുമ്പോൾ ചക്ക നല്ല കട്ടിയായി വരുന്നതായിരിക്കും പഞ്ചസാര എല്ലാം അലിഞ്ഞു, ചെറുനാരങ്ങാനീര് എല്ലാ മിക്സ് ആയി കട്ടിയായി വരുമ്പോൾ തീ ഓഫാക്കി തണുക്കാൻ വയ്ക്കുക. ഒരു പാത്രത്തിലേക്ക് നെയ്യ് പുരട്ടി ചക്കയുടെ മിക്സ് ചേർത്തു കൊടുക്കുക. പരത്തുമ്പോൾ നല്ല കട്ടി കുറച്ചു പരത്താൻ ശ്രമിക്കുക. അങ്ങനെ പരത്തിയതിനുശേഷം നല്ല വെയിലുള്ള സ്ഥലത്ത് കൊണ്ടുവെച്ച് ഇത്
നന്നായി ഉണക്കിയെടുക്കുക. ഉണക്കി എടുത്തതിനുശേഷം ഒരു പാളി പോലെ ഇത് അടർത്തിയെടുക്കാൻ സാധിക്കും അതിനുശേഷം ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുക്കാം ശേഷം മിട്ടായി നമുക്ക് ഒരു ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..credit : AMMAYEES CORNER