വത്തക്കയുടെ കുരു എളുപ്പത്തിൽ ഒഴിവാക്കാം.!! നല്ല മധുരമുള്ള തണ്ണിമത്തൻ തിരഞ്ഞെടുക്കാൻ കിടിലൻ സൂത്രം.😀👌|easy-watermelon-cleaning-tip

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പഴവർഗ്ഗങ്ങളിൽ ഒന്നാണ് തണ്ണിമത്തങ്ങ അല്ലെങ്കിൽ വത്തിക്ക. റോഡ് അരികിലും മറ്റും ജൂസ് ആയി ഇത് ഇന്ന് ധാരാളം വിൽപ്പന നടത്തി വരുന്നുണ്ട്. വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പഴവർഗം തന്നെയാണ് തണ്ണിമത്തൻ. മാത്രമല്ല ഇതിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ വേനൽക്കാലത്ത് ശരീരത്തിൽ

നിന്ന് ഉണ്ടാകുന്ന ജലനഷ്ടം തടയുന്നതിനും ഇത് വലിയതോതിൽ സഹായിക്കുന്നുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നുകൂടിയാണ് തണ്ണിമത്തൻ. എന്നാൽ പലപ്പോഴും ഇതിനുള്ളിലെ കുരു തണ്ണിമത്തൻ ആസ്വദിച്ച് കഴിക്കുന്നതിന് വലിയ ഒരു തടസ്സം തന്നെ സൃഷ്ടിക്കാറുണ്ട്. അധികം മധുരമില്ലാത്തതു കൊണ്ടു തന്നെ ഏത് അസുഖക്കാർക്കും തണ്ണിമത്തങ്ങ കഴിക്കാവുന്ന ഒന്നാണ്.

നോമ്പ് കാലങ്ങളിലും മറ്റും സുലഭമായി തണ്ണിമത്തങ്ങ ഉപയോഗിച്ച് വരുന്നുണ്ട്. ഇനി എങ്ങനെയാണ് തണ്ണിമത്തങ്ങയുടെ ഉള്ളിലെ കുരു വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നത് എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി തണ്ണിമത്തങ്ങയുടെ രണ്ട് അരികും ചെറിയ തോതിൽ ഒന്ന് മുറിക്കുക. ശേഷം തലകുത്തനെ തണ്ണിമത്തങ്ങ നിർത്തി അതിൻറെ തൊലി എല്ലാം കളയുകയാണ് പിന്നീട് ചെയ്യേണ്ടത്.

ശേഷം മത്തങ്ങ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇ രീതിയിൽ ചെയ്‌താൽ വളരെ പെട്ടെന്ന് തന്നെ കുരുവെല്ലാം നീക്കം ചെയ്യാവുന്നതാണ്.ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Ruchi veedu_Sketch media