പഞ്ഞി പോലെ സോഫ്റ്റ് ആയ സന്നാസ് അപ്പം 😋😋 ഇനി എളുപ്പം വീട്ടിൽ തയ്യാറാക്കാം 😍👌

ഈസ്റ്റർ അടുക്കുമ്പോൾ ക്രിസ്ത്യൻ വീടുകളിൽ ഉണ്ടാക്കുന്ന ഒരു അപ്പമാണ് സന്നാസ്. അധികവും ബാംഗ്ലൂർ, ഗോവൻ പ്രദേശങ്ങളിലാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. എങ്കിലും ഇന്ന് ഇത് കേരളത്തിലേക്ക് ചെറിയ തോതിൽ വ്യാപിച്ചിരിക്കുകയാണ്. ഇഡ്ഡലിയുടെയും അപ്പത്തിന്റെയും കോമ്പിനേഷൻ ആയ സന്നാസ് എങ്ങനെ പഞ്ഞിപോലെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഈ റെസിപ്പി എല്ലാവര്ക്കും

ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാനായി പച്ചരി, ഉഴുന്ന്, അവിൽ, പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ. ആദ്യം തന്നെ അരിയും ഉഴുന്നും കഴുകി നാലു മണിക്കൂറെങ്കിലും കുറഞ്ഞത് കുതിരാൻ വെക്കണം. അതിനുശേഷം അവിൽ കഴുകി എടുക്കാവുന്നതാണ്. അവലിന് പകരം ചോറും എടുക്കാവുന്നതാണ്. പച്ചരിയും ഉഴുന്നും കഴുകിയ അതേ വെള്ളത്തിൽ തന്നെയാണ്

അരച്ചെടുക്കേണ്ടത്. മിക്സി ജാറിലേക്ക് പച്ചരിയും ഉഴുന്നും ഇട്ടു കൊടുത്ത ശേഷം അതിലേക്ക് കഴുകിവെച്ച അവിലും ഒരു സ്പൂൺ യീസ്റ്റ്, ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം. അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശേഷം ആറ് മുതൽ എട്ട്

മണിക്കൂർ വരെ ഇത് പുളിക്കാനായി മാറ്റിവെക്കാം. ആറു മണിക്കൂറിനു ശേഷം നന്നായി പുളിച്ചു വന്ന മാവ് ഉപയോഗിച്ച് എങ്ങനെയാണ് പഞ്ഞിപോലെ സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Bincy Lenins Kitchen