ഐപിഎൽ കാലം ജിയോടൊപ്പം..!!! ഇനി 249 രൂപയ്ക്ക് പ്രതിദിനം 2.5 ജിബി ഡാറ്റ.| jio sim new offer

ഉപഭോക്താക്കളെ ആകർഷിക്കുന്ന വാർഷിക പ്ലാൻ അവതരിപ്പിച്ച് ജിയോ. 2,999 രൂപയുടെ ആകർഷകമായ പ്ലാനാണ് ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2.5 ജിബി വാഗ്ദാനം ചെയ്യുന്ന പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. ഈ റീചാർജിലൂടെ ഉപയോക്താവിന് മൊത്തത്തിൽ 912.5 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയുന്നതായിരിക്കും.

കൂടാതെ, പ്ലാൻ വാലിഡിറ്റി കാലയളവിലുടനീളം അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ റീചാർജിലൂടെ ജിയോ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ജിയോ ആപ്പുകളും ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതിലുപരി, ജിയോ മാർട്ട് മഹാ ക്യാഷ്ബാക്ക് സ്കീമിന് കീഴിൽ വരുന്ന റീചാർജിൽ ഉപയോക്താവിന് 200 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു.

2,999 രൂപയുടെ വാർഷിക പ്ലാനിനൊപ്പം, ക്രിക്കറ്റ് ആഡ്-ഓൺ പാക്കും സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്ന 555 രൂപയുടെ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 55 ദിവസത്തെ കാലാവധിയുള്ള പ്ലാൻ മൊത്തം 55 ജിബി ഹൈ-സ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ജിയോ ടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു.|jio sim new offer.