നിങ്ങളുടെ മാനസികാരോഗ്യം ശരിയായ അവസ്ഥയിലാണോ? ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ പറയും | Optical illusion: Tells You How Sharp Your Mind

ഒപ്റ്റിക്കൽ മിഥ്യാധാരണകൾ ഇന്റർനെറ്റിൽ സജീവമായതോടെ, അത്തരം ചിത്രങ്ങളുടെ നിർമ്മാതാക്കൾ കൂടുതൽ രസകരവും ആകർഷകവുമായ ഇല്ല്യൂഷൻ ചിത്രങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചു. വ്യക്തികളുടെ സ്വഭാവം കണ്ടെത്താൻ സഹായിക്കുന്ന ഒപ്റ്റിക്കൽ മിഥ്യകളിൽ നിന്ന് ഇപ്പോൾ, നിങ്ങളുടെ മാനസികാരോഗ്യം വിലയിരുത്താൻ കഴിയുന്ന ചിത്രങ്ങൾ വരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അത്തരമൊരു ചിത്രം DarkSeidy എന്ന അക്കൗണ്ട്

ഉപയോക്താവ് ടിക്ടോക്കിൽ പങ്കുവെച്ചു. ഈ ചിത്രം ആളുകളെ പിടിച്ചിരുത്താനുള്ള കൗതുകം നിറഞ്ഞതാണ് എന്നതുക്കൊണ്ട് തന്നെ, സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. മാനസികാരോഗ്യം പരിശോധിക്കാം എന്ന തലക്കെട്ടോടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ ചിത്രം വൈറലായിട്ടുണ്ട്. ഫോട്ടോയിൽ 7 മനുഷ്യരെയും ഒരു പൂച്ചയെയും കണ്ടെത്താൻ കഴിയുമൊ എന്നതാണ് ഈ ഒപ്റ്റിക്കൽ മിഥ്യ കാഴ്ച്ചക്കാർക്ക്

Optical illusion Tells You How Sharp Your Mind

മുന്നിൽ വെക്കുന്ന വെല്ലുവിളി. 7 മനുഷ്യരെയും ഒരു പൂച്ചയെയും കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചെങ്കിൽ, നിങ്ങളുടെ തലച്ചോറ് മികച്ച അവസ്ഥയിലാണെന്നതാണ് അതിനർത്ഥം. ഇനി, നിങ്ങൾക്ക് 6 പേരെ മാത്രമേ കാണുന്നുള്ളൂവെങ്കിൽ, നിങ്ങളുടെ മനസ്സ് ഇപ്പോഴും ശരിയായ അവസ്ഥയിലാണ് എന്ന് അർത്ഥമാക്കുന്നു. എന്നാൽ, രണ്ടോ മൂന്നോ പേരെ മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയുന്നുള്ളുവെങ്കിൽ അത് ആശങ്കാജനകമാണ്. നിങ്ങൾ ഉടൻ ഒരു ന്യൂറോളജിസ്റ്റിനെ

സന്ദർശിക്കണം. ഈ പുതിയ ഒപ്റ്റിക്കൽ മിഥ്യ പ്രചരിച്ചതിന് ശേഷം, പലരും അവരുടെ തലച്ചോറിന്റെ സ്ഥിതി അളക്കാൻ തുടങ്ങി. ചിത്രം നോക്കിയതിന് ശേഷം, ചിലർ ഏഴ് മനുഷ്യരെയും ഒരു പൂച്ചയെയും കണ്ടെത്തിയപ്പോൾ, മറ്റുപലരും അത്രയും കണ്ടെത്താൻ പാടുപെട്ടു. അതേ സമയം, കൂടുതൽ മൂർച്ചയുള്ള കണ്ണുകളുള്ള ചിലർ പൂച്ചയെ കൂടാതെ താറാവുകൾ മുതൽ നായ്ക്കളും എലിയും വരെയുള്ള മറ്റ് പല മൃഗങ്ങളെയും കണ്ടെത്തിയതായി പറയുന്നു. ഏഴുപേരെ കണ്ടെത്തുന്നത് എളുപ്പമാണെന്നും എന്നാൽ പൂച്ചയെ കണ്ടെത്തുക എന്നതായിരുന്നു പ്രയാസമെന്നും ചിലർ പറഞ്ഞു. ഇനി നിങ്ങൾ എന്തൊക്കെ കണ്ടെത്തി എന്ന് പറയു..

Rate this post