ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! അപാര രുചിയാണ്.. കറിയും വേണ്ട; ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കും.!! | Tasty Special Wheat Chapati Recipe

Tasty Special Wheat Chapati Recipe : ഗോതമ്പുപൊടി കൊണ്ട് നമ്മൾ സാധാരണ ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ചപ്പാത്തിയും പൂരിയുമൊക്കെ ഉണ്ടാക്കാറാണ് പതിവ്. എന്നാൽ ഒരു ദിവസം ഗോതമ്പു പൊടി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ. കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ വളരെ ടേസ്റ്റി ആയ ടിഫിൻ ബോക്സിൽ കുഞ്ഞുങ്ങൾക്കെല്ലാം കൊടുത്തയക്കാവുന്ന ഈ വിഭവം തയ്യാറാക്കാം.

 • ഗോതമ്പുപൊടി – 1 1/2 കപ്പ്
 • ചോറ് – 1/2 കപ്പ്
 • വെള്ളം – 1/4 കപ്പ്
 • വെളിച്ചെണ്ണ – 1/4 ടീസ്പൂൺ + 1 ടേബിൾ സ്പൂൺ
 • ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
 • സവാള – 1
 • ഉപ്പ്
 • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
 • കാശ്മീരി മുളക്പൊടി – 1/2 ടീസ്പൂൺ
 • ചുവന്ന മുളക് ചതച്ചത് – 1 ടീസ്പൂൺ
 • ഖരം മസാല – 1/2 ടീസ്പൂൺ
 • ഒറിഗാനോ – 1/2 ടീസ്പൂൺ
 • മല്ലിയില / കറിവേപ്പില
 • നെയ്യ് – 1/4 ടീസ്പൂൺ

ആദ്യമായി ഒന്നര കപ്പ് ഗോതമ്പുപൊടി എടുക്കണം. അടുത്തതായി അരക്കപ്പ് ചോറ് എടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. ഒട്ടും തരിയില്ലാതെ സ്മൂത്ത് ആയി അരച്ചെടുത്ത ഈ മാവ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കാം. ഇതിലേക്ക് എടുത്ത് വച്ച ഗോതമ്പുപൊടി ചേർത്ത് കൊടുക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്ത് നല്ലപോലെ കുഴച്ച് സോഫ്റ്റ് മാവാക്കിയെടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം കൂടെ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ വെളിച്ചെണ്ണ കൈവച്ച് ഇതിന് മുകളിലൂടെ പുരട്ടിക്കൊടുക്കാം.

ഇനി ഒരു പതിനഞ്ച് മിനിറ്റോളം ഇത് റെസ്റ്റ് ചെയ്യാനായി അടച്ച് വെക്കാം. ഈ സമയം ഇതിലേക്കുള്ള ഫില്ലിംഗ് തയ്യാറാക്കുന്നതിനായി നാല് കോഴിമുട്ട അര ഗ്ലാസ് വെള്ളമൊഴിച്ച് കുക്കറിൽ ഒറ്റ വിസിലിൽ വേവിച്ചെടുക്കാം. വേവിച്ച കോഴിമുട്ട തൊലി കളഞ്ഞെടുത്ത ശേഷം ഗ്രേയ്റ്റർ ഉപയോഗിച്ച് ഗ്രേയ്റ്റ് ചെയ്തെടുക്കണം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂണോളം വെളിച്ചെണ്ണ ഒഴിച്ച്‌ കൊടുക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചതച്ചത് ചേർത്ത് കൊടുക്കണം. ഇതിന്റെ പച്ചമണം മാറി വരുമ്പോൾ ഇതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ഒരു ദിവസം ചപ്പാത്തിയും കറിയും ഉണ്ടാക്കുന്നതിന് പകരം ഈ റെസിപ്പി നിങ്ങളും തയ്യാറാക്കി നോക്കൂ. credit : BeQuick Recipes