KGF 2 Explanations : സിനിമാപ്രേമികളെ ഒന്നടങ്കം അക്ഷമയിലാക്കിയുള്ള കാത്തിരിപ്പ് നൽകി ഒടുവിൽ ബിഗ്സ്‌ക്രീനിൽ മഹാവിജയം കൊയ്തുകൊണ്ടിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. ചിത്രം റിലീസായ ദിവസം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കമന്റാണ് റോക്കി മരിച്ചിട്ടില്ല എന്നത്. ഇതിന് കാരണമായി ആരാധകർ പറയുന്ന പ്രധാന കാരണം കെ ജി എഫ് ഒന്നാം ഭാഗത്തിൽ ആനന്ദ് ആണല്ലോ കഥ പറഞ്ഞതെന്നും രണ്ടാം ഭാഗത്തിൽ അത് പ്രകാശ് രാജിന്റെ
കഥാപാത്രമാണല്ലോ എന്നുമാണ്. ഇവർ രണ്ടുപേരും വലിയ അടുപ്പത്തിൽ അല്ല എന്നതിനാൽ ഈ കഥ സത്യമാകണമെന്നില്ലല്ലോ എന്നാണ് ചിലരുടെ പക്ഷം. അത്തരത്തിൽ റോക്കി മരിച്ചു എന്നത് ഒരു സത്യമായി ഉറപ്പിക്കാനാവില്ല എന്നാണ് ഇക്കൂട്ടരുടെ പക്ഷം. ലോകത്തെ മുഴുവൻ സ്വർണ്ണവും അമ്മക്ക് കൊണ്ടെത്തിക്കാമെന്ന വാക്ക് റോക്കി പാലിച്ചിട്ടില്ല. ദുനിയ അഥവാ ലോകം വേണമെന്ന റോക്കിയുടെ ഒരു ഡയലോഗും സംശയത്തിന് ഇടനൽകുന്നതാണ്.
ചാപ്റ്റർ 3 ഉണ്ടാവും എന്ന തരത്തിലെ സൂചന നൽകിവെച്ചതും റോക്കി മരിച്ചിട്ടില്ല എന്ന വാദത്തെ ഉറപ്പിക്കുന്നതാണ്. എന്നാൽ ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുന്ന ചില കണ്ടെത്തലുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. റോക്കി മരിച്ചു എന്ന് തന്നെയാണ് അക്കൂട്ടർ വാദിക്കുന്നത്. ചാപ്റ്റർ 3 ഉണ്ടാവുകയാണെങ്കിൽ അതിന്റെ കഥ ആദ്യ രണ്ട് ഭാഗങ്ങൾക്കിടയിൽ നടന്ന സംഭവങ്ങളാകും. അമേരിക്കയിലും ഇൻഡോനേഷ്യയിലും റോക്കി നടത്തി
എന്നുപറയുന്ന കുറ്റകൃത്യങ്ങളാവും മൂന്നാം ഭാഗത്തിൽ കാണിച്ചേക്കുന്നത്. പ്രകാശ് രാജിന്റെ കഥാപാത്രം കഥ പറയുന്നത് ആനന്ദ് എഴുതിവെച്ച പുസ്തകം നോക്കിയാണ്. അപ്പോൾ പിന്നെ പ്രകാശ് രാജ് പറയുന്ന കഥ സത്യമല്ലെങ്കിൽ പോലും ആ പുസ്തകം വായിക്കുന്ന ആരെങ്കിലും അത് മനസിലാക്കുമായിരുന്നല്ലോ. എന്താണെങ്കിലും റോക്കി മരിച്ചോ ഇല്ലയോ എന്ന സംശയം ബാക്കിയാക്കി സിനിമ കാണാൻ വീണ്ടും തിയേറ്ററിൽ പോയവർക്ക് ഈ വിശദീകരണങ്ങൾ തൃപ്തി നൽകിയേക്കും.KGF 2 Explanations