എന്നെന്നും നിന്‍റേത് മാത്രം; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സ്നേഹചുംബനം നൽകി മോഹൻലാൽ; ചിത്രം വൈറലാവുന്നു..!! | Mohanlal And Suchitra Wedding Anniversary Photo Get Viral
Mohanlal And Suchitra Wedding Anniversary Photo Get Viral : മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റേയും ഭാര്യ സുചിത്രയുടെയും വിവാഹവാർഷികമാണ് ഇന്ന്. തന്റെ പത്നിക്ക് വിവാഹവാർഷിക ആശംസ നേർന്നുകൊണ്ട് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ലാലേട്ടൻ പങ്കുവച്ചിട്ടുള്ളത്. ‘ഹാപ്പി അനിവേഴ്സറി പ്രിയപ്പെട്ട സുചീ. എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്നെന്നും നിന്‍റേത് മാത്രം’ എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെന്നും നിന്‍റേത് മാത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. […]