30-ാം വയസിൽ 13-ാം പിറന്നാൾ ആഘോഷിച്ച് കാളിദാസ് ജയറാം; കണ്ണൻറെ പിറന്നാൾ കളറാക്കി തരുണിയും പാർവതിയും.!! | Actor Kalidas Jayaram Birthday Viral

Actor Kalidas Jayaram Birthday Viral : മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് കാളിദാസ് ജയറാം. ഒരുകാലത്ത് മലയാള സിനിമയിൽ അച്ഛനും അമ്മയും തിളങ്ങി നിന്നതിന് പിന്നാലെ അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കാളിദാസും കടന്നുവന്നപ്പോൾ നിരവധി ആരാധകരെയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭ്യമായത്. ഏതുതരത്തിലുള്ള

കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുവാൻ കാളിദാസിന് ഉള്ള വൈഭവം എടുത്തുപറയേണ്ടത് തന്നെയാണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും കാളിദാസ് എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. നന്നേ ചെറുപ്പത്തിൽ തന്നെ അഭിനയരംഗത്തേക്ക് കടന്നുവന്ന കാളിദാസിന് ചെറുപ്പക്കാരും പ്രായമായവരും അടക്കം നിരവധി ആരാധകരും ഉണ്ട്. കഴിഞ്ഞ

മാസമായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം നടന്നത് തരിണി എന്ന പെൺകുട്ടിയുമായി പ്രണയത്തിലായ കാളിദാസിന്റെ വിശേഷങ്ങൾ ഒക്കെ അച്ഛനും അമ്മയും അടിക്കടി സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കാറുണ്ട്. ഇന്ന് പാർവതി അഭിനയരംഗത്ത് സജീവമല്ലെങ്കിൽ പോലും മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ ആളുകളിലേക്ക് എത്തിക്കാൻ മറക്കാതെ ശ്രമിക്കാറുണ്ട്.

കുടുംബവുമായി വളരെയധികം ബന്ധം കാത്തുസൂക്ഷിക്കുന്ന പാർവതിക്ക് ഇന്ന് എല്ലാം അവർ തന്നെയാണ്. മകൻ മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ തൻറെ ജീവിതത്തിലെ വെളിച്ചമെന്ന് അവനെ വിശേഷിപ്പിക്കുവാനാണ് പാർവതി ഇഷ്ടപ്പെടുന്നത്. ജീവിതത്തിലെ പ്രിയപ്പെട്ടവന് നൂറായിരം പിറന്നാൾ ആശംസകൾ താരം അറിയിച്ചിട്ടുണ്ട്. അതിന് പിന്നാലെ കാളിദാസിന്റെ പ്രിയതമയും താരത്തിന് ജന്മദിന ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. മൈ ഹോൾ വേൾഡ് എന്ന ക്യാപ്ഷനോടെ തരുണി പങ്കുവെച്ച ചിത്രങ്ങൾ കാളിദാസന്റെ സഹോദരി ചക്കിയുടെ വിവാഹനിശ്ചയത്തിന് എടുത്തതാണെന്ന് വ്യക്തം കുടുംബവുമായി വളരെയധികം ആത്മബന്ധം സൂക്ഷിക്കുന്ന ഒരാളാണ് കാളിദാസെന്ന് ഇതിനോടകം വ്യക്തമായ കാര്യവുമാണ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത കാളിദാസ് തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആളുകളിലേക്ക് നിരന്തരം എത്തിക്കാറുണ്ട്. ഇന്ന് താരത്തിന്റെ ജന്മദിനം ആണെന്നറിഞ്ഞ് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Actor Kalidas Jayaram Birthday Viral