നടൻ വിശാൽ വിവാഹിതനാകുന്നു; സന്തോഷം പങ്കുവച്ച് നടൻ…!! | Actor Vishal Get Married

Actor Vishal Get Married : തമിഴ് താരം വിശാൽ വിവാഹിതനാകുന്നു. നടി ധൻസികയാണ് പ്രണയിനി. ധൻസിക നായികയായെത്തുന്ന ‘യോഗി ഡാ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് നടൻ തന്റെ വിവാഹത്തേയും പ്രണയത്തേയും കുറിച്ച് പറഞ്ഞത്. 47-ാം വയസിലാണ് വിശാൽ വിവാഹിതനാകാൻ പോകുന്നത്. 15 വർഷത്തോളമായി അടുത്തറിയാമെന്നും, ധൻസികയെ ജീവിതസഖിയാക്കാൻ ഒരുങ്ങുകയാണെന്നും ചടങ്ങിനിടെ വിശാൽ പറഞ്ഞു. എല്ലാത്തിന്റേയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാകുമെന്നും അങ്ങനെ അവസാനം തന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻസികയെന്നും വിശാൽ പറഞ്ഞു.

നടൻ വിശാൽ വിവാഹിതനാകുന്നു

ഓഗസ്റ്റ് 29-നാണ് ധൻസികയുടേയും വിശാലിന്റേയും വിവാഹം. നേരത്തെ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണം പൂർത്തിയായിട്ടേ വിവാഹം ചെയ്യൂ എന്ന് വിശാൽ വ്യക്തമാക്കിയിരുന്നു. ധൻസികയെ ഒരുപാട് ഇഷ്ടമാണെന്നും പരസ്പരം ഒരുപാട് മനസിലാക്കുന്നവരാണ് തങ്ങളെന്നും വിശാൽ പറഞ്ഞു. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ് താനെന്നും ദൈവം ഏറ്റവും മികച്ചൊരു വ്യക്തിയെ തന്നെ തനിക്കായി കാത്തുവെച്ചുവെന്നും വിശാൽ കൂട്ടിച്ചേർത്തു. ഓഡിയോ ലോഞ്ചിനിടെ വിശാൽ പറഞ്ഞതിങ്ങനെ, ‘രാവിലെ മുതൽ വാർത്തകൾ വരുന്നുണ്ട്. കുറച്ച് ഗോസിപ്പുകൾ വന്നിട്ട് കാര്യം പറഞ്ഞാൽ മതിയെന്ന് യോഗി ഡേയുടെ സംവിധായകൻ പേരരസ് പറഞ്ഞു.

Ads

Advertisement

സന്തോഷം പങ്കുവച്ച് നടൻ

ഇനി ഗോസിപ്പുകൾ ആവശ്യമില്ല. ഞങ്ങൾ വിവാഹിതരാകാൻ പോകുകയാണ്. ധൻസികയുടെ അച്ഛനും അമ്മയ്ക്കും മുമ്പിൽവെച്ചുതന്നെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. അവരുടെ അനുഗ്രഹത്തോടെയാണ് ഇത് പറയുന്നത്. എന്റെ അച്ഛനും അമ്മയും ഈ പരിപാടിക്ക് വന്നിട്ടില്ല. ധൻസികയ്ക്ക് എന്നേക്കാൾ എന്റെ അച്ഛനുമായാണ് സൗഹൃദം. ധൻസികയുടെ ആക്ഷനൊക്കെ കാണുമ്പോൾ ഞാൻ അൽപം ജാഗ്രതയോടെ ഇരിക്കേണ്ടി വരും. കാരണം അവളുടെ ഒരു കിക്ക് എന്റെ തലയ്ക്കൊപ്പം വരും. അതെല്ലാം ബ്ലോക്ക് ചെയ്യാൻ പാണ്ഡ്യൻ മാസ്റ്ററുടെ അടുത്ത് പോകേണ്ടിവരും.

എന്നാൽ അങ്ങനെയൊരു വഴക്ക് ഞങ്ങൾക്കിടയിൽ ഉണ്ടാകില്ലെന്നുറപ്പാണ്. വിജയശാന്തി മാഡത്തിനുശേഷം ആക്ഷൻ ഇത്ര മനോഹരമായി ചെയ്യുന്ന നടി ധൻസികയാണെന്ന് തോന്നിയിട്ടുണ്ട്. ഞാനൊരു ആക്ഷൻ ഹീറോയാണെന്ന് അഭിമാനത്തോടെ പറയാറുണ്ട്. ഇപ്പോൾ ഒരു വീട്ടിൽ ഒരു ആക്ഷൻ ഹീറോയ്നും ഹീറോയും കൂടി വരുന്നു. ഈ ചിരിച്ച മുഖത്തോടെ ജീവിതകാലം മുഴുവൻ ധൻസികയ്ക്കൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹം. അവളുടെ ചിരി അതി മനോഹരമാണ്. അവൾക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അതിൽ എനിക്ക് അസൂയയുണ്ട്. എന്നാൽ കഷ്ടകാലത്തിലും ഒപ്പം നിൽക്കുന്നവരാണവർ. എല്ലാവരേയും വിവാഹത്തിന് ക്ഷണിക്കും. നിങ്ങളുടെ പ്രാർഥന കൂടെയുണ്ടാകണം എന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് എന്റെ വിവാഹവും എന്നാണ് വിശാൽ പറയുന്നത്. Actor Vishal Get Married

Actor Vishal Get MarriedVISHAL