×
Ad
നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും കെവിനും പെൺകുഞ്ഞിന് പിറന്നു; ചിത്രം പങ്കുവച്ച് താരം..!! | Actress Aima Rosmi Sebastian Gives Birth To A Baby Girl

നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും കെവിനും പെൺകുഞ്ഞിന് പിറന്നു; ചിത്രം പങ്കുവച്ച് താരം..!! | Actress Aima Rosmi Sebastian Gives Birth To A Baby Girl

Actress Aima Rosmi Sebastian Gives Birth To A Baby Girl : നടി ഐമ റോസ്മിൻ സെബാസ്റ്റ്യന് പെൺ കുഞ്ഞുപിറന്നു. ഐമയുടെ ഭർത്താവ് കെവിൻ പോളാണ് ഇക്കാര്യം അറിയിച്ചത്. ഐമക്ക് ചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനാണ് കെവിൻ. എലീനർ എന്നാണ് മകൾക്ക് ഐമയും കെവിനും പേരു നൽകിയത്. കുഞ്ഞു പിറന്നതോടെ ഇരുവരും ഏറെ സന്തോഷത്തിലാണ്.

നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും കെവിനും പെൺകുഞ്ഞിന് പിറന്നു

‘ഒൻപത് മാസം അവൾ മിസ്റ്ററിയായിരുന്നു. ഒരു ഹൃദയമിടിപ്പ്, സൗമ്യമായൊരു ചവിട്ട്, ഇരുട്ടിൽ രൂപം കൊള്ളുന്ന ഒരു സ്വപ്നം. ഇന്ന് ആ സ്വപ്നം കണ്ണുകൾ തുറന്നു ഞങ്ങളെ നോക്കി. എന്റെ ലോകം ഇതാ. ഒരു നിമിഷം കൊണ്ട് ലോകം പുതിയതായി തോന്നുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഒരു ജീവിതകാലത്തെ കഥയിലേക്ക് സ്വാഗതം എലീനർ’ എന്ന കുറിപ്പോടെയാണ് കെവിൻ ചിത്രം പങ്കുവച്ചത്.

Ads

ചിത്രം പങ്കുവച്ച് താരം

2018 ജനുവരി 4ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും അടങ്ങുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. കുഞ് പിറന്നതോടെ ദമ്പതികൾക്കും കുഞ്ഞിനും ആശംസകൾ പങ്കുവച്ചുകൊണ്ട് നിരവധി താരങ്ങളും സുഹൃത്തുക്കളും എത്തുന്നുണ്ട്. ഐമയ് ഐന എന്ന ഇരട്ട സഹോദരി കൂടിയുണ്ട്. ഐമയും ഐനയും ക്ലാസിക്കൽ നർത്തകരാണ്. വർഷങ്ങളോളം നൃത്തം അഭ്യസിച്ചിട്ടുണ്ട്. ഇരുവരും പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്.

‘ദൂരം’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളി നായകനായ ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. ദുബായിലാണ് ഐമ ഇപ്പോൾ താമസിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിൽ ഐമ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകന്റെ മകനാണ് കെവിൻ. പടയോട്ടം, ആർഡിഎക്സ്, ലിറ്റിൽ ഹാർട്ട്സ് എന്നിവയാണ് ഐമ അഭിനയിച്ച മറ്റ് ചിത്രങ്ങൾ. Actress Aima Rosmi Sebastian Gives Birth To A Baby Girl

actressActress Aima Rosmi Sebastian Gives Birth To A Baby Girl