പൊങ്കാലയ്ക്ക് മുന്നോടിയായി ആറ്റുകാൽ അമ്മയെ തൊഴുത് ചിപ്പി. പതിറ്റാണ്ടുകളായി പതിവ് തെറ്റിക്കാതെ ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തി നടി.!! | Actress Chippy at Attukal Ponkala

പൊങ്കാലയ്ക്ക് മുന്നോടിയായി ആറ്റുകാൽ അമ്മയെ തൊഴുത് ചിപ്പി. പതിറ്റാണ്ടുകളായി പതിവ് തെറ്റിക്കാതെ ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തി നടി.!! | Actress Chippy at Attukal Ponkala

Actress Chippy at Attukal Ponkala: ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൊങ്കാലയിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം. നഗരം മുഴുവൻ ഉത്സവാന്തരീക്ഷത്തിൽ മുഴങ്ങിയിരിക്കുകാണ്. ആറ്റുകാൽ അമ്മയുടെ ദർശനം ലഭിച്ചതിൽ അനുഗ്രഹീതമായിരിക്കുന്നു എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

വർഷങ്ങളായി മുടങ്ങാതെ പൊങ്കാലയിടുന്ന വ്യക്തിയാണ് ചിപ്പി. സീരിയൽ സിനിമ ഷൂട്ടിംഗ് മാറ്റിവച്ചിട്ടാണ് താരം പൊങ്കാലക്കായി എത്തുന്നത്. പൊങ്കാല ദിവസത്തെ നിറസാന്നിധ്യം കൂടിയാണ് താരം. പതിവു തെറ്റിക്കാതെ ചിപ്പി ഇത്തവണയും പൊങ്കാലയിടാൻ എത്തും എന്നതിനുള്ള സൂചനയാണ് പൊങ്കാലയ്ക്ക് മുന്നോടിയായി പങ്കുവച്ചിരിക്കുന്ന ചിത്രം. ഇരുപത് വർഷത്തോളമായി ചിപ്പി മുടങ്ങാതെ പൊങ്കാലയിടാൻ എത്തുന്നുണ്ട്. അത്രമേൽ വിശ്വാസമാണ് ആറ്റുകാൽ അമ്മയോട്.

എല്ലാ വർഷവും മുടങ്ങാതെ പൊങ്കാലയിടാന്‍ സാധിക്കുന്നത് അമ്മയുടെ അനുഗ്രഹമായാണ് കാണുന്നതെന്നാണ് ചിപ്പി പറയുന്നത്. പായസം, പയർ നിവേദ്യം, വെള്ളച്ചോർ ഇതെല്ലാമാണ് ദേവിക്ക് വേണ്ടി ചിപ്പി നേദിക്കുന്നത്. തിരുവനന്തപുരത്താണ് ചിപ്പി ജനിച്ചു വളർന്നത്. അതിനാൽ തന്നെ ഏറ്റവും പ്രിയപ്പെട്ട ഉത്സവം കൂടിയാണിത്.

ആറ്റുകാൽ പൊങ്കാലയെന്നാൽ അത് ഒരു ക്ഷേത്രത്തിന്റെ ഉത്സവമല്ല മറിച്ച് തലസ്ഥാന നഗരിയുടെ ആകെ ഉത്സവമാണ്. വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് പൊങ്കാലയിടുന്നതിനായി തലസ്ഥാനത്തെത്തുന്നത്. ആറ്റുകാൽ അമ്മക്ക് പൊങ്കാല നിവേദ്യം ഒരുക്കുന്നതിനായി ദിവസങ്ങൾക്ക് മുൻപ് തന്നെ സ്ഥലം കണ്ടെത്തി കാത്തിരിക്കുന്നവരാണ് ഭക്ത ഞങ്ങൾ. നാളെയാണ് പൊങ്കാല മഹോത്സവം നടക്കുക. അതെ സമയം സുരക്ഷയ്ക്കായി നഗരത്തിലുടനീളം പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്. Actress Chippy at Attukal Ponkala

Actress Chippy at Attukal Ponkala