Aglaonema Plant Care At Home : അഗ്ലോണിമ ചെടികൾ നല്ലപോലെ തിങ്ങി നിറഞ്ഞു നിന്നാൽ മാത്രമേ അതിനൊരു ഭംഗി ഉണ്ടാവുകയുള്ളൂ. എന്നാൽ നഴ്സറിയിൽ നിന്നും വാങ്ങുന്ന തൈകൾ വേണ്ടതുപോലെ പരിചരിക്കാൻ എങ്കിൽ മാത്രമേ ഈ രീതിയിൽ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. അഗ്ലോണിമ ചെടിയുടെ പരിചരണത്തിന് കുറിച്ചും അവ പൊട്ടിങ് മിക്സ് എങ്ങനെ തയ്യാറാകണമെന്നും പരിചയപ്പെടാം.
ആദ്യമായി നഴ്സറിയിൽ നിന്നും പ്ലാന്റുകൾ വാങ്ങുമ്പോൾ തന്നെ അവയുടെ വേരുകൾ പുറത്തേക്ക് വരുന്നുണ്ടോ എന്നുള്ള കാര്യം നോക്കി ഉറപ്പു വരുത്തണം. റിപ്പോർട്ട് ചെയ്യുമ്പോൾ സ്ഥിരമായി ഒരു വലിയ ചട്ടിയിലേക്ക് മാറ്റാൻ ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിൽ 10 ഇഞ്ച് പൊർട്ട് ഇതിനായി തിരഞ്ഞെടുക്കേണ്ടത് ആണ്. നഴ്സറിയിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന പ്ലാന്റ്റുകൾക്ക് അധികമായി പരിചരണം കൊടുക്കേണ്ട ആവശ്യമില്ല.
പ്ലാന്റ് വാങ്ങിയതിനു ശേഷം 10 ദിവസം നല്ലതുപോലെ വെളിച്ചം കിട്ടുന്ന സ്ഥലത്ത് വയ്ക്കുക. ഇവ റീപ്പോർട്ട് ചെയ്യുവാനായി ഉണങ്ങിയ മണ്ണ് പൊടി ആയിട്ട് എടുത്തതും ശേഷം ചകിരിച്ചോറും അടുക്കള വേസ്റ്റ് കമ്പോസ്റ്റും കരി കരിയില കമ്പോസ്റ്റും മണലും ആണ്. പോർട്ട്‌ന്റെ അടിയിൽ ആയിട്ട് കരിയില ഇട്ടു കൊടുക്കുകയാണെങ്കിൽ പെട്ടെന്നു തന്നെ കൂടുതൽ ഈർപ്പം ചട്ടിയുടെ അടിയിൽ നിലനിർത്താൻ ഇത് സഹായിക്കും.
Advertisement
അടിയിലായി കുറച്ചു കരിയിലെ ഇട്ടതിനുശേഷം മുകളിലേക്ക് നേരത്തെ പറഞ്ഞ മിക്സുകൾ എല്ലാം കൂടി നല്ലതുപോലെ യോജിപ്പിച്ച് ഇട്ടു കൊടുക്കാവുന്നതാണ്. റീപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ രണ്ടു മൂന്നു ദിവസത്തേക്ക് വെള്ളമൊഴിച്ചു കൊടുക്കാൻ പാടുള്ളതല്ല. എങ്ങനെയാണ് ചെറിയ ചട്ടിയിൽ നിന്നും വലിയ ചട്ടിയിലേക്ക് ചെടി മാറ്റേണ്ടത് എന്നും ഏതൊക്കെ ഫങ്ങി സൈഡുകളും വള പ്രയോഗങ്ങളുമാണ് നടത്തേണ്ടതും ഉള്ളതിനെ കുറിച്ച് വിശദമായി അറിയാം വീഡിയോയിൽ നിന്നും. Aglaonema Plant Care At Home Credit : INDOOR PLANT TIPS