Alappuzha Gymkhana Actress Daughter Of Nishanth Sagar : യുവതാരം നെസ്ലെനെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ചിത്രത്തോടെ മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രി കൂടി കടന്നുവരുകായാണ്. ചിത്രത്തിലെ നായികമാരിൽ ഒരാളായി എത്തുന്ന നന്ദ നിഷാന്ത് പുതുമുഖ താരമാണ്. എന്നാൽ മലയാള സിനിമയിൽ നടനായും വില്ലനായും തകർത്തഭിനയിച്ച നിഷാന്ത് സാഗറിന്റെ മകളാണ് നന്ദ. അച്ഛന്റെ പാത പിൻതുടർന്ന് അഭിനയരംഗത്തേക്ക് കാലെടുത്തുവാക്കുകയാണ് നന്ദയും. ഇപ്പോളിതാ സിനിമയിലേക്ക് എത്തിപെട്ടതെല്ലാം വിശദീകരിക്കുകയാണ് താരം.
ആലപ്പുഴ ജിംഖാനയിലെ നായികയെ മനസ്സിലായോ
അച്ഛന്റെ സിനിമകളൊന്നും അങ്ങനെ കാണാറുണ്ടായിരുന്നില്ല എന്നും സിനിമയെ ഭയങ്കരമായി പിന്തുടരുന്ന ആളുമല്ല താൻ എന്നും നന്ദ പറയുന്നു. ഡിഗ്രിയിൽ കറങ്ങിത്തിരിഞ്ഞ് അറിയാതെ വിഷ്വൽ കമ്യുണിക്കേഷനിൽ വന്നുപെട്ടു. അതൊരു ഫിലിം റിലേറ്റഡ് കോഴ്സ് ആണ്. അങ്ങനെ ഡ്രിഗ്രിക്കാണ് കൂടുതൽ സിനിമയെക്കുറിച്ച് പഠിക്കുന്നത്. സിനിമയുടെ ടെക്നിക്കൽ സൈഡ് അതുകൊണ്ട് കൂടുതൽ അറിയാൻ പറ്റി എന്നും പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്നതിൽ അച്ഛന് വലിയ സന്തോഷമുണ്ട്. ഓഡിഷനിലൂടെയാണ് ഈ ചിത്രത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത് എന്നും ഒന്നിൽ നിന്നും ഞാനായി തന്നെ മുന്നോട്ടു വന്നതുകൊണ്ട് അച്ഛന്റെ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല എന്നും നന്ദ പറഞ്ഞു.
Ads
മലയാളത്തിന്റെ പ്രിയ താരം നിഷാന്ത് സാഗറിന്റെ മകളാണ്.
ഏഴുനിലപ്പന്തൽ എന്ന ചിത്രത്തിലൂടെയായിരുന്നു നിഷാന്ത് സാഗറിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കറി’ൽ ദിലീപിനൊപ്പം അഭിനയിച്ചതോടെയാണ് നിഷാന്ത് സാഗർ ഏറെ ശ്രദ്ധയാനാകുന്നത്. 2008ൽ, സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന ഒരു ഇൻഡോ-അമേരിക്കൻ സിനിമയിലും നിഷാന്ത് സാഗർ അഭിനയിച്ചിരുന്നു. തിളക്കം, ഫാന്റം, പുലിവാൽ കല്യാണം, രസികൻ, തിരക്കഥ, കാര്യസ്ഥൻ, അണ്ടർ വേൾഡ്, വൺ, ചതുരം, ആർഡിഎക്സ്, ടർബോ, അന്വേഷിപ്പിൻ കണ്ടെത്തും, രേഖാചിത്രം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നിഷാന്ത് വേഷമിട്ടിട്ടുണ്ട്.
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുഖ്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ബോക്സിംഗ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രതീഷ് രവിയാണ് സംഭാഷണം. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.Alappuzha Gymkhana Actress Daughter Of Nishanth Sagar