കറ്റാർവാഴ തഴച്ചുവളരാൻ ഇതൊന്ന് പരീക്ഷിക്കൂ; നീളത്തിലും വണ്ണത്തിലും കുലപോലെ ഉണ്ടാവും..!! | Aloe Vera Cultivation And Care Tip

കറ്റാർവാഴ തഴച്ചുവളരാൻ ഇതൊന്ന് പരീക്ഷിക്കൂ; നീളത്തിലും വണ്ണത്തിലും കുലപോലെ ഉണ്ടാവും..!! | Aloe Vera Cultivation And Care Tip

Aloe Vera Cultivation And Care Tip : മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എണ്ണ കാച്ചാനും മറ്റുമായി നിരവധി ഉപയോഗങ്ങൾക്ക് വേണ്ടി കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നുണ്ട് . എന്നാൽ മിക്കപ്പോഴും കറ്റാർവാഴ നട്ട ശേഷം അത് ആവശ്യത്തിന് വണ്ണത്തിൽ വളരാറില്ല എന്നതാണ് പലരുടെയും പരാതി. അതിനുള്ള ചില പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കാം.

കറ്റാർവാഴ നടുന്നതിന് മുൻപായി ചക്ക പോലുള്ള സാധനങ്ങളുടെ വേസ്റ്റ് ഉണക്കി അത് പോട്ടിൽ നിറച്ച ശേഷം മണ്ണ് ഇട്ട് ചെടി നടുകയാണെങ്കിൽ കറ്റാർവാഴയ്ക്ക് കൂടുതൽ വളർച്ച ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ കുറച്ച് ഉള്ളിത്തോല് കൂടി മണ്ണിൽ ചേർത്ത് നൽകാവുന്നതാണ്. അടുക്കളയിലെ വേസ്റ്റ്, ഉമിക്കരി എന്നിവയും കറ്റാർവാഴ നട്ട പോട്ടിൽ മണ്ണിളക്കി ഇട്ട് നൽകിയാൽ അത് ചെടി തഴച്ചു വളരാനായി സഹായിക്കുന്നതാണ്.

Ad
×

ചെടി നന്നായി തഴച്ച് വളർന്നു കഴിഞ്ഞാൽ അതിന്റെ നടുക്ക് ഭാഗത്തായി കാണുന്ന ഇളം തൂമ്പ് കട്ട് ചെയ്ത് മാറ്റി നടാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഉള്ള ഇലകൾ നല്ലതുപോലെ കട്ടിയിൽ വളരുകയും. മുറിച്ചു മാറ്റിയ തൂമ്പ് മറ്റൊരു ചെടിയിൽ വച്ച് പിടിപ്പിക്കുകയും ചെയ്യാം. അത്യാവശ്യം നല്ല രീതിയിൽ മണ്ണിലേക്ക് ആഴ്ന്നു പിടിച്ച ചെടിയാണെങ്കിൽ അതിന്റെ അടി ഭാഗത്തെ വേര് മുറിച്ച് മാറ്റാവുന്നതാണ്. മിക്കപ്പോഴും ഇത്തരം വേരുകളിൽ തന്നെ ചെറിയ തണ്ടുകൾ മുളച്ചു തുടങ്ങിയിട്ടുണ്ടാകും.

മുറിച്ചു മാറ്റിയ വേര് മറ്റൊരു പോട്ടിൽ വച്ച് പിടിപ്പിച്ചും കറ്റാർവാഴ വളർത്തിയെടുക്കാവുന്നതാണ്. മുകളിൽ പറഞ്ഞ ഏത് രീതിയിലുള്ള വളം ഉപയോഗിക്കുമ്പോഴും ചെടിക്ക് ആവശ്യത്തിന് വെള്ളം നൽകാനായി ശ്രദ്ധിക്കണം. ഇത്തരത്തിൽ വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ നിങ്ങൾക്കും ഗ്രോ ബാഗിലോ അല്ലെങ്കിൽ ചട്ടിയിലോ കറ്റാർവാഴ നല്ല കട്ടിയിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. Aloe Vera Cultivation And Care Tip Credit : POPPY HAPPY VLOGS

Aloe Vera Cultivation And Care Tipeasy tip