Bougainvillea Plant Care tips :വസന്തകാലമായാൽ ചെടികൾ നിറച്ചു പൂക്കൾ കാണാൻ തന്നെ കണ്ണിന് വളരെയധികം കുളിർമയുള്ള ഒരു കാഴ്ചയാണ്. പ്രത്യേകിച്ച് ഡാർക്ക് നിറങ്ങളിലുള്ള കടലാസ്പൂവ് വീടിന്റെ മുറ്റത്ത് വളർന്നു പന്തലിച്ച് നിൽക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ മിക്കപ്പോഴും നഴ്സറികളിൽ നിന്നും മറ്റും ഇവയുടെ തൈ വാങ്ങി കൊണ്ടുവന്നു പിടിപ്പിച്ചാലും പിന്നീട് ആവശ്യത്തിന് പൂക്കൾ വളരുന്നില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ചെറിയ ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
പൂക്കൾ ഉണ്ടാകുന്ന കാലത്തിന് കുറച്ചു മുൻപായി തന്നെ ചെടി നല്ലതുപോലെ പ്രൂൺ ചെയ്തു കൊടുക്കേണ്ടതുണ്ട്. പ്രൂണിംഗ് തന്നെ രണ്ടു രീതിയിൽ ചെയ്യാവുന്നതാണ്. ഒന്ന് പൂർണമായും ഇലയും ശിഖരങ്ങളും കട്ട് ചെയ്തുള്ള ഹാർഡ് പ്രൂണിംഗ് രണ്ടാമത്തേത് ചെറിയ ശാഖകൾ എല്ലാം കട്ട് ചെയ്തു കൊണ്ടുള്ള സോഫ്റ്റ് പ്രൂണിങ്. പൂക്കൾ ഉണ്ടാകുന്നതിന്റെ തൊട്ടുമുൻപായി അധികവും സോഫ്റ്റ് പ്രൂണിങ്ങാണ് എല്ലാവരും തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ആദ്യം ചെടിയിലെ ചെറിയ ശിഖരങ്ങളെല്ലാം ഒരു പ്രൂണിംഗ് സിസർ ഉപയോഗിച്ച് കട്ട് ചെയ്ത് കളയുക.
ശേഷം ചെടിക്ക് ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ചെടിക്ക് നല്ല രീതിയിൽ വേരോട്ടം ലഭിച്ചാൽ മാത്രമാണ് അതിലേക്ക് വളപ്രയോഗം നടത്തിയിട്ട് കാര്യമുള്ളൂ. വളപ്രയോഗം നടത്തുമ്പോൾ ആദ്യം തന്നെ വീട്ടിൽ തയ്യാറാക്കി വെച്ചിട്ടുള്ള വളക്കൂട്ട് ഉണ്ടെങ്കിൽ അത് ഇട്ടു കൊടുക്കുന്നതാണ് കൂടുതൽ നല്ലത്. അതോടൊപ്പം തന്നെ കൂടുതൽ റിസൾട്ട് ലഭിക്കാനായി ഒരു പിടി അളവിൽ വേപ്പില പിണ്ണാക്ക് വെള്ളത്തിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് അതിലേക്ക് കുറച്ച് ശർക്കരപ്പാനി കൂടി ഒഴിച്ച് രണ്ടു ദിവസം റസ്റ്റ് ചെയ്യാനായി വയ്ക്കുക.
ശേഷം ഈയൊരു കൂട്ട് മണ്ണ് പൂർണമായും ഇളക്കിയിട്ട് ചെടിയുടെ ചുവട്ടിൽ ആയി ഒഴിച്ചു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ നഴ്സറികളിൽ നിന്നും മറ്റും കിട്ടുന്ന DAP വീട്ടിലുണ്ടെങ്കിൽ അത് ഒരു സ്പൂൺ അളവിൽ എടുത്ത് ചെടിയുടെ തണ്ടിൽ തട്ടാത്ത രീതിയിൽ മണ്ണിലേക്ക് മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് മാത്രം വെള്ളവും നല്ല വെളിച്ചവും കിട്ടുന്ന ഇടത്തായി കടലാസ് പൂവിന്റെ ചെടി വക്കുകയാണെങ്കിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Bougainvillea Plant Care tips Credit : ponnappan-in