Celebrity Childhood Photo Malayalam : മലയാള സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണുന്നത് മലയാള സിനിമ പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു കാര്യമാണ്. പലരും നമുക്ക് വളരെ സുപരിചിതരാണെങ്കിലും, അവരുടെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും അത്ഭുതപ്പെട്ടു പോകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമായി കൊണ്ടിരിക്കുന്നത്. ഈ ചിത്രം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുന്നത്, മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ ആണ്.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടൻ ബിജുമേനോന്റെ അപൂർവമായ ഒരു പഴയകാല ചിത്രമാണ് സഞ്ജു സാംസൺ പങ്കുവെച്ചിരിക്കുന്നത്. ബിജു മേനോന്റെ തൃശ്ശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ രജിസ്റ്റേഡ് ഐഡന്റിറ്റി കാർഡിന്റെ ചിത്രമാണ് സഞ്ജു സാംസൺ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ വ്യക്തിജീവിതം പരസ്യപ്പെടുത്തുന്നതിൽ അല്പം മടി കാണിക്കുന്ന പ്രകൃതക്കാരനായതിനാൽ തന്നെ ബിജുമേനോൻ ഈ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല.
Ads
Advertisement
എന്നാൽ, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സഞ്ജു സാംസൺ ബിജുമേനോന്റെ ഈ അപൂർവ്വ ചിത്രം പുറത്തുവിട്ടത് ആരാധകർക്കും ഒരു സർപ്രൈസ് ആയി. “അറിഞ്ഞില്ല ആരും പറഞ്ഞില്ല, ഞങ്ങളുടെ സൂപ്പർ സീനിയർ ബിജു മേനോൻ,” എന്ന ക്യാപ്ഷൻ നൽകിയാണ് സഞ്ജു സാംസൺ ബിജു മേനോന്റെ ഈ പഴയകാല ചിത്രം പുറത്ത് വിട്ടത്. മലയാള സിനിമ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഒന്നും ബിജു മേനോൻ ഇതുവരെ കളിച്ചിട്ടില്ലെങ്കിൽ പോലും, താരം പഴയ ഒരു ജില്ലാതല ക്രിക്കറ്റർ ആണ്.
ബിജു മേനോനെ നായകനാക്കി രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 2017-ൽ പുറത്തിറങ്ങിയ ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന ചിത്രത്തിൽ ക്രിക്കറ്റിനെ വളരെയധികം സ്നേഹിക്കുന്ന ഒരു നാട്ടിൻപുറത്തുകാരനായി ബിജു മേനോൻ വേഷമിട്ടിരുന്നു. എന്തുതന്നെയായാലും, ബിജു മേനോന്റെ പഴയകാല ചിത്രം കണ്ടതിലുള്ള ആരാധകരുടെ അമ്പരപ്പ് ഇപ്പോഴും വിട്ടു മാറിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ. ബിജു മേനോന്റെ തങ്കം എന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്.