Cholesterol Reducing Drink : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും പലരീതിയിലുള്ള ജീവിത ശൈലീ രോഗങ്ങൾ കണ്ടു വരുന്നുണ്ട്. പ്രഷർ,ഷുഗർ,കൊളസ്ട്രോൾ എന്നിങ്ങനെ നീണ്ടു പോകുന്ന രോഗനിരയിൽ നിന്നും ഒരു ശമനം കിട്ടാനായി എന്ത് മരുന്നും കഴിക്കാൻ തയ്യാറായിരിക്കും അത്തരം അസുഖങ്ങൾ അനുഭവിക്കുന്നവർ. പ്രത്യേകിച്ച് കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ കുറയ്ക്കാനായി എത്ര മരുന്നു കഴിച്ചിട്ടും ഫലം കിട്ടാത്തവർക്ക് തീർച്ചയായും വീട്ടിൽ തയ്യാറാക്കി നോക്കാവുന്ന ഒരു ഡ്രിങ്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കറിവേപ്പിലയാണ്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന വിഷമടിച്ച കറിവേപ്പിലയല്ല ഇവിടെ ഉപയോഗപ്പെടുത്തേണ്ടത്. വീട്ടിൽ തന്നെ ജൈവ കൃഷിരീതിയിൽ നട്ടുവളർത്തിയ ചെടിയിൽ നിന്നും രണ്ടോ മൂന്നോ തണ്ട് കറിവേപ്പില പറിച്ചെടുത്ത ശേഷം അത് ഒരു പാത്രത്തിലേക്ക് തണ്ടോടുകൂടി തന്നെ ഇട്ടു കൊടുക്കുക.ശേഷം ഏകദേശം ഒരു കപ്പ് അളവിൽ വെള്ളം കൂടി അതേ പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക.
ഈയൊരു കൂട്ട് നല്ലതുപോലെ തിളച്ച് പകുതിയായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. ശേഷം ഈ വെള്ളം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവക്കാം. അങ്ങിനെ ചെയ്യുന്നത് വഴി ഇലയിലെ സത്തു മുഴുവനായും വെള്ളത്തിലേക്ക് ഇറങ്ങി കിട്ടും.ഈയൊരു വെള്ളം തയ്യാറാക്കുമ്പോൾ താല്പര്യമുള്ളവർക്ക് അല്പം ചായപ്പൊടി വേണമെങ്കിൽ അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും പഞ്ചസാര ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇതിന്റെ ചൂട് ഒന്ന് ചെറുതായി മാറി കിട്ടുമ്പോൾ അരിച്ചെടുത്ത് വെറും വയറ്റിൽ ദിവസവും കുടിക്കുകയാണെങ്കിൽ കൊളസ്ട്രോൾ മാത്രമല്ല, രക്ത ധമനികളിൽ അടഞ്ഞിരിക്കുന്ന കൊഴുപ്പ് പൂർണമായും നീക്കം ചെയ്യപ്പെടുകയും, ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് വലിയ രീതിയിൽ ആശ്വാസം കിട്ടുകയും ചെയ്യുന്നതാണ്. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന ഈ ഒരു ഡ്രിങ്ക് തീർച്ചയായും ഒരു തവണയെങ്കിലും തയ്യാറാക്കി കുടിക്കുകയാണെങ്കിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cholesterol Reducing Drink Credit : Kairali Health