Chrysanthemum Cultivation At Home : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മുറ്റത്തോടെ ചേർന്ന് ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഉണ്ടാവാറുണ്ട്. പൂന്തോട്ടത്തിൽ എല്ലായ്പ്പോഴും പൂക്കൾ നിറഞ്ഞു നിൽക്കാൻ തിരഞ്ഞെടുക്കാവുന്ന ഒരു ചെടിയാണ് ജമന്തി. മഞ്ഞ, വെള്ള എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന ജമന്തി പൂ ചെടിയിൽ നിറയെ ഉണ്ടാകാനും എല്ലാ സമയത്തും പൂക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ചെടി എത്ര നന്നായി പരിപാലിച്ചാലും ആവശ്യത്തിന് വെള്ളവും, വെളിച്ചവും ലഭിക്കുന്നില്ല എങ്കിൽ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകില്ല.
ചെടി നിറഞ്ഞു നിൽക്കുന്ന രീതിയിൽ പൂക്കൾ ഉണ്ടാകാനായി രണ്ട് നേരവും കൃത്യമായ അളവിൽ വെള്ളമൊഴിച്ചു കൊടുക്കണം.ചെടിയിൽ വെള്ളം കൂടുതലായി ഒഴിച്ചു കൊടുത്താൽ തണ്ട് ചീയാനുള്ള സാധ്യത കൂടുതലാണ്. ചെടി നട്ടു കഴിഞ്ഞാൽ അത് മണ്ണിൽ നല്ലതു പോലെ ഉറച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പു വരുത്തണം. ചെടി നടുന്നതിന് മുൻപായി ചെടിച്ചട്ടിയുടെ അടിഭാഗത്ത് കാൽഭാഗം മണ്ണ് നിറച്ചു കൊടുക്കണം.
Ads
Advertisement
കറുത്ത മണ്ണ് ഉപയോഗിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ശേഷം അതിലേക്ക് എല്ലുപൊടി ഇട്ടു കൊടുക്കുക.അതിനു മുകളിലേക്ക് ചാണകപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇവ രണ്ടും ചെടിക്ക് നല്ല വളങ്ങളാണ്. ശേഷം ജമന്തിയുടെ തല രണ്ടെണ്ണം ചേർത്താണ് ഒരു ചട്ടിയിൽ നടേണ്ടത്. മണ്ണിൽ ചെറുതായി നനവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ചെടി നട്ടശേഷം രാവിലെയും വൈകുന്നേരവും ആവശ്യത്തിന് വെള്ളമൊഴിച്ച് നനച്ചു കൊടുക്കണം.
ചെടിയിൽ നല്ലപോലെ പൂക്കൾ ഉണ്ടാവാനായി ഗ്രീൻ കെയർ എന്ന വളം വാങ്ങി ഉപയോഗിക്കാവുന്നതാണ്. അതിനുള്ള മിശ്രിതം തയ്യാറാക്കാനായി ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ഗ്രീൻ കെയർ വളത്തിന്റെ പൊടി ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് ആഴ്ചയിൽ ഒരിക്കൽ ചെടികളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി. മറ്റ് ചെടികളിലും പൂക്കൾ ഉണ്ടാകാൻ ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഏതു പൂക്കാത്ത ചെടിയും നിറഞ്ഞു പൂത്തുലയും. Chrysanthemum Cultivation At Home Credit : • Beats Of Nature •