Compost Making At Home : വീട്ടിലേക്ക് ആവശ്യമുള്ള പയർ അടുക്കള തോട്ടത്തിൽ വളർത്താം എന്ന് വച്ചാൽ പിന്നെ ചിലവ് ഏറെയാണ്. കമ്പോസ്റ്റ് വാങ്ങാൻ ഒക്കെ എന്താ വില. ഇനി ഇപ്പോൾ കമ്പോസ്റ്റ് വാങ്ങി ഇട്ടാലോ. പിന്നെ തുടങ്ങുകയായി പ്രാണി ശല്യം. ചെടി മുരടിക്കാൻ പിന്നെ എന്തെങ്കിലും വേണോ? എന്നാൽ ഇതിനെല്ലാം ഉള്ള പരിഹാരമാണ് താഴെ കാണുന്ന വീഡിയോ. പച്ചപ്പ് നിറഞ്ഞ, നല്ല നീട്ടവും കനവുമുള്ള പയർ എങ്ങനെ അടുക്കള തൊട്ടത്തിൽ വളർത്താം എന്നതിനെ പറ്റി വിശദമായി താന്നെ ഈ വീഡിയോയിൽ പറയുന്നുണ്ട്.
സീറോ കോസ്റ്റ് എൻ പി കെ വളം ഉപയോഗിച്ച് ഗ്രോ ബാഗിൽ നല്ല വിളവ് ലഭിക്കാനുള്ള ടിപ്പുകൾ കാണാം. ദിവസവും രണ്ട് പ്രാവശ്യം അതായത് രാവിലെയും വൈകുന്നേരവും ചെടിക്ക് വെള്ളം ഒഴിക്കണം. സ്ഥിരമായി ജൈവ വളം നൽകണം. അതിനായി ചാണകപ്പാൽ പുളിപ്പിച്ചു ഒഴിക്കാം അല്ലെങ്കിൽ പുളിപ്പിച്ച കഞ്ഞി വെള്ളം ഒഴിക്കാം.എൻ പി കെ വളം ഉണ്ടാക്കാനായി ഉള്ളി, ഉള്ളിയുടെ തോല്, വെളുത്തുള്ളി,
Advertisement 2
വെളുത്തുള്ളിയുടെ തോല് എന്നിവ ശേഖരിച്ചിട്ട് അതിലേക്ക് കുറച്ചു വെള്ളം കുടയണം. ശേഷം ഇതിനെ നന്നായി ഇളക്കുക. ഇതിലേക്ക് ഉണക്കചാണകം രണ്ടു മൂന്നു ദിവസം മുൻപ് വെള്ളം ഒഴിച്ചു വച്ചത് ചേർത്ത് കൊടുക്കാം. എന്നിട്ട് വെള്ളം മുകളിൽ കൂടി സ്പ്രേ ചെയ്യാം. അതിന് മുകളിലായി പൊടി മണ്ണ് ഇട്ടു കൊടുക്കാം.
എന്നിട്ട് വീണ്ടും വെള്ളം കുടയുക.സവാള ഒക്കെ നല്ല ടാറിന്റെ നിറം ആവുമ്പോഴാണ് കമ്പോസ്റ്റ് തയ്യാറായി എന്ന് മനസിലാവുന്നത്.പ്രാണി ശല്യം മുരടിക്കാനായി വേപ്പെണ്ണ വെള്ളത്തിൽ കലക്കിയതോ പുകയില സോപ്പ് ലായിനിയോ ഒക്കെ ഉപയോഗിക്കാം. ഇതിനെ പറ്റി എല്ലാം വിശദമായി വീഡിയോയിൽ കാണാം. Compost Making At Home Credit : MALANAD WIBES