ഒരു രൂപ ചിലവിൽ.!! എത്ര മഞ്ഞക്കറപിടിച്ച ബാത്രൂം ടൈലും ക്ലോസറ്റും തൂവെള്ളയാക്കാം; വെറും 2 മിനിറ്റിൽ കുഴൽ കിണറിലെ വെള്ളത്തിന്റെ കറ പോലും ഠപ്പേന്ന് പോകും.. | Easy Bathroom Tiles Cleaning Tricks

Easy Bathroom Tiles Cleaning Tricks : വീട് എപ്പോഴും വൃത്തിയായി വെക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. പ്രത്യേകിച്ച് ബാത്റൂമിലെ ഫ്ലോറിങ്, ക്ലോസറ്റ്, ടൈലുകൾ എന്നിവിടങ്ങളെല്ലാം വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം

സാഹചര്യങ്ങളിൽ എത്ര കടുത്ത കറയും കളയാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു നാച്ചുറൽ സൊല്യൂഷന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഒരു പ്രത്യേക ലിക്വിഡ് തയ്യാറാക്കി ആണ് ബാത്റൂമും ടൈലുകളുമെല്ലാം വൃത്തിയാക്കി എടുക്കാൻ സാധിക്കുക. അതിനായി ഉപയോഗിച്ച് തീർന്ന നാരങ്ങയുടെ തൊലി, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് അല്പം വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടിലേക്ക് ആവശ്യത്തിന് വെള്ളവും, ഒരു സാഷേ ഷാമ്പുവും കൂടി

ചേർത്ത ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് മാറ്റി വക്കാവുന്നതാണ്. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി പാത്രങ്ങളിലെ കടുത്ത കറകൾ, സ്റ്റൗവിന് മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരിയുടെ പാടുകൾ, സിങ്ക് എന്നിവയെല്ലാം എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. കൂടാതെ ബാത്റൂമിലെ ഫ്ലോറുകളിൽ അൽപനേരം ഒഴിച്ചശേഷം കഴുകി കളയുകയാണെങ്കിൽ കറകൾ എല്ലാം പോയി കിട്ടുന്നതാണ്. ബാത്റൂമിലെ ക്ലോസറ്റ്, പൈപ്പുകൾ, വാഷ്ബേസിൻ എന്നിവയും ഈയൊരു ലായനി ഒഴിച്ച് കുറച്ചു നേരം

കഴിഞ്ഞ് എളുപ്പത്തിൽ കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. നാരങ്ങ കൂടുതലായി വാങ്ങിക്കൊണ്ടു വരുമ്പോൾ കേടാകാതെ സൂക്ഷിക്കാനായി നല്ലതുപോലെ കഴുകിയശേഷം ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിൽ ഇട്ട് അടച്ചുവെച്ച് സൂക്ഷിച്ചാൽ മതിയാകും. പലവിധ ഉപയോഗങ്ങൾക്ക് വേണ്ടിയും നാരങ്ങ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ എപ്പോഴും കുറച്ച് അധികം അളവിൽ നാരങ്ങ വീട്ടിൽ വാങ്ങി സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Bathroom Tiles Cleaning Tricks Credit : SN beauty vlogs

bathroom cleaning tipsbathroom tilesEasy Bathroom Tiles Cleaning Trickstoilet cleaning tips