റാഗി പൊടി ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഈ ചൂടിലും നോമ്പിനും ഇതിനെ വെല്ലാൻ വേറെയില്ല; ലക്ഷങ്ങൾ ഏറ്റെടുത്ത ഡ്രിങ്ക് റെസിപ്പി.!! | Easy Healthy Ragi Drink Recipe

Easy Healthy Ragi Drink Recipe : ചൂട് സമയത്ത് ശരീരം തണുക്കാൻ ബെസ്റ്റായ ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെട്ടാലോ. കൊടും ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ട് ജ്യൂസ്‌ കുടിക്കാനാണ് മിക്കവർക്കും ഇഷ്ടം. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്. ഇഫ്താറിന് തീൻമേശയിൽ വിളമ്പാവുന്ന രുചികരമായ ഒരു ഡ്രിങ്ക് ആണിത്. നോമ്പ് തുറക്കുമ്പോൾ വയറും മനസ്സും നിറക്കുന്ന റാഗി പൊടി കൊണ്ടുള്ള ഒരു ഹെൽത്തി സ്മൂത്തി തയ്യാറാക്കാം.

  • റാഗി പൊടി – 2
  • ടേബിൾ സ്പൂൺ
  • കാരറ്റ് – 2 എണ്ണം
  • അണ്ടി പരിപ്പ് – 10 എണ്ണം
  • പാൽ – 2 കപ്പ്‌
  • പഞ്ചസാര – ആവശ്യത്തിന്
  • ഏലക്കയ പൊടി – 1 ടീസ്പൂൺ
  • കസ്കസ് – 2 ടീസ്പൂൺ
  • വെള്ളം – 2 കപ്പ്‌
  • ഉപ്പ് – ഒരു പിഞ്ച്

ആദ്യമായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം ചേർത്ത് നന്നായി ചൂടാക്കണം. ഇത് തിളക്കേണ്ട ആവശ്യമില്ല. ശേഷം വേറൊരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൗഡർ ചേർക്കണം. ശേഷം എടുത്ത് വെച്ചിട്ടുള്ള റാഗി പൗഡറിലേക്ക് കാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യണം. പിന്നീട് ചൂടായ വെള്ളത്തിലേക്ക് ഈ മിക്സ്‌ ചേർത്ത് കൊടുക്കണം. അടുത്തതായി ഇത് കുറഞ്ഞ തീയിൽ വെച്ച് നന്നായി കുറുക്കിയെടുക്കണം. ശേഷം ഇതിലേക്ക് രണ്ട് നുള്ള് ഉപ്പ് കൂടി ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കണം. ഇത് നല്ല കട്ടിയിൽ കുറുക്കിയെടുക്കേണ്ട ആവശ്യമിൽ. ശേഷം ഇത് ചൂടാറാൻ വെക്കണം.

ശേഷം ഇതിലേക്ക് രണ്ട് കാരറ്റ് തൊലി കളഞ്ഞത് നന്നായി വേവിച്ചെടുക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ചൂടാറാൻ വെച്ച റാഗിയും വേവിച്ച് വെച്ച കാരറ്റും കാൽ കപ്പ് പാലും അണ്ടിപ്പരിപ്പും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഏലക്കയ പൊടിയും കൂടി ചേർത്ത് നല്ല പോലെ അടിച്ചെടുക്കണം. അടിച്ചെടുത്ത ഈ മിക്സിലേക്ക് ഒന്നേകാൽ കപ്പ്‌ പാലും കൂടി ചേർത്ത് ഒന്നും കൂടെ അടിച്ചെടുക്കണം. അടുത്തതായി ഇതിലേക്ക് കുറച്ച് കസ്കസ് പൊതിർത്തി എടുത്തതും കുറച്ച് ഐസ് ക്യൂബും കൂടെ ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം. വേനൽ ചൂടിനെ ശമിപ്പിക്കാനുള്ള ഹെൽത്തി ഡ്രിങ്ക് തയ്യാർ. റാഗിപ്പൊടി ഉണ്ടെങ്കിൽ ഇനി നിങ്ങൾക്കും ഉണ്ടാക്കാം ഈ ഡ്രിങ്ക്. ഇത് ഒരു ഗ്ലാസ്‌ മതി വയറും മനസ്സും നിറയാൻ. Easy Healthy Ragi Drink Recipe Credit : cook with shafee

0/5 (0 Reviews)
Drink recipeEasy Healthy Ragi Drink RecipeHealthy Iftar Ragi Drink Reciperagi