Easy To Remove Karimbhan : കരിമ്പൻ കുത്തിയ ഡ്രെസ്സുകളും തോർത്തുകളും സാധാരണ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. പ്രത്യേകിച്ചു മഴക്കാലത്തും മറ്റും തുണികളിൽ കരിമ്പൻ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. കറുത്ത കുത്തുകൾ ഉള്ള വസ്ത്രങ്ങൾ ആർക്കും ഇഷ്ടമല്ല. മാത്രവുമല്ല പെട്ടെന്ന് പരക്കുകയും കൂടുതൽ ആകുകയും ചെയ്യും. ഇങ്ങനെയുള്ള വസ്ത്രങ്ങൾ എല്ലാം നല്ലപോലെ ക്ലീൻ ആയി കിട്ടാൻ ഒരു വിദ്യ ഉണ്ട്.
നൂറു ശതമാനം എല്ലാ കറുത്തപാടുകളും പോവാനായി ഒരു സൂത്രം ചെയ്താൽ മതി. അത് എന്താണെന്നു നോക്കാം. കരിമ്പനെല്ലാം പോയി പുതു പുത്തൻ പോലെ തോർത്തുകളും വസ്ത്രങ്ങളും തിളങ്ങുന്നതായി കാണാം. അതിനായി ആദ്യം ഒരു പാത്രത്തിൽ തോർത്ത് നല്ലപോലെ മുങ്ങിയിരിക്കുന്ന തരത്തിൽ വെള്ളം ഒഴിച്ച് വെക്കാം. അതിലേക്കു കുറച്ചു ക്ലോറെക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക.
ഇതിലേക്ക് കരിമ്പൻ കുത്തിയ തോർത്ത് ഇട്ടു കൊടുക്കാം. നന്നായി മുക്കി വെച്ചതിനു ശേഷം രണ്ടു മണിക്കൂർ കുതിർത്തി വെക്കാം. ശേഷം അതിൽ നിന്നും എടുത്ത് നല്ല വെള്ളത്തിൽ കഴുകി എടുക്കാം. നന്നായി ഉണങ്ങിയതിനു ശേഷം തോർത്ത് കണ്ടാൽ നിങ്ങൾ ഞെട്ടി പോകും. പുതു പുത്തൻ പോലെ തിളങ്ങുകയും കറുത്ത കുത്തുകൾ എല്ലാം പോയി നല്ല നിറത്തിലുള്ള തോർത്തായി നിങ്ങൾക്ക് ലഭിക്കും. നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഉപകാരപ്പെടും തീർച്ച. എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy To Remove Karimbhan