Empuraan Earn Over 100 Crore At Box Office : ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റീലിസ് ചെയ്ത് 48 മണിക്കൂർ പിന്നിടുമ്പോൾ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. മോഹൻലാലും സിനിമയുടെ മാറ്റ് അണിയുയറപ്രവർത്തകരും ഇക്കാര്യം അറിയിച്ചു. കേരളാ ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.
48 മണിക്കൂർ കൊണ്ട് 100 കോടി ക്ലബിൽ കയറി എമ്പുരാൻ
പല തിയേറ്ററുകളിൽ മാരത്തോൺ ഷോകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസം പോലെ തന്നെ രണ്ടാം ദിനവും ടീറ്ററുകളിൽ തിരക്കേറുന്നുണ്ട്. കണക്കുകൾ പ്രകാരം ചിത്രം രണ്ടാം ദിനത്തിൽ കേരളത്തിൽ ഇതുവരെ 7.06 കോടിയാണ്. ഇത് ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ തുടർച്ചയായി രണ്ട് ദിവസവും സിനിമയുടെ കളക്ഷൻ 10 കോടിക്ക് മുകളിലായിരിക്കും. ചിത്രം ആദ്യ ദിവസം 14 കോടി കേരളത്തിൽ നിന്ന് നേടിയെന്നാണ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നത്. 65 കോടിയാണ് സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷന്‍.
മൂന്നാം ദിവസവും തീയേറ്ററുകളിൽ വൻ തിരക്ക്
ഇതും മലയാള സിനിമയിലെ ചരിത്രമാണ്. ആദ്യ ഭാഗമായ ലൂസിഫറിനെ പോലെ എമ്പുരാന്റെ തിരക്കഥയും മികച്ച രീതിയിലാണ് മുരളി ഗോപി ഒരുക്കിയിട്ടുള്ളത്. പൃഥ്വിരാജിന്റെ സംവിധാനമികവ് മലയാള സിനിമയുടെ തന്നെ നിലവാരം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍. മോഹന്‍ലാലിന്റെ ഇന്‍ട്രോയും വരുന്ന സീനുകളിലെ സ്‌ക്രീന്‍ പ്രസന്‍സും ആവേശത്തിലാഴ്ത്തുന്ന അനുഭവമാണെന്ന് കുറിക്കുന്നവരും ഏറെയാണ്.
വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്.
ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നത്. അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് വിതരണം നടത്തുന്നത്. പ്രീ ബുക്കിങ്ങിലൂടെ കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി എമ്പുരാൻ മാറിയിരുന്നു.Empuraan Earn Over 100 Crore At Box Office