ഹോളിവുഡ് ലെവൽ പടം; തിയേറ്ററിൽ ആഘോഷമായി എമ്പുരാൻ; ലാലേട്ടൻ തകർത്താടി..!! | Empuraan Theater Response

ഹോളിവുഡ് ലെവൽ പടം; തിയേറ്ററിൽ ആഘോഷമായി എമ്പുരാൻ; ലാലേട്ടൻ തകർത്താടി..!! | Empuraan Theater Response

Empuraan Theater Response : പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. മലയാളത്തിന്റെ ഹോളിവുഡ് സിനിമയെന്നാണ് പലരും എമ്പുരാനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഫാൻഷോക്ക് ഒപ്പം മോഹൻലാലും കുടുംബവും ചിത്രം കാണുവാനായി തിയേറ്ററിൽ എത്തിയിരുന്നു.മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ഈമ്പുരാൻ കണ്ടു. കൊച്ചിയിലെ തിയേറ്ററിൽ നിന്നായിരുന്നു പടം കണ്ടത്. പടം സൂപ്പറാണെന്നായിരുന്നു നടൻ കൂടിയായ പ്രണവ് മോഹൻലാൽ പ്രതികരിച്ചത്. നല്ലപടമാണെന്നും എനിക്ക് ഭയങ്കര ഇഷ്ടമായി എന്ന് സുചിത്രയും പ്രതികരിച്ചു. ‘ഇംഗ്ലീഷ് സിനിമ പോലെയുണ്ട്’ എന്നും സുചിത്ര പറഞ്ഞു.

ഹോളിവുഡ് ലെവൽ പടം

ചിത്രത്തിന്റെ സംവിധായകനും അഭിനേതാവുമായ പൃഥ്വിരാജ്ഉം കുടുംബവും ചിത്രം കണ്ടിരുന്നു. വികാരനിർഭരമായിട്ടാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ എമ്പുരാൻ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ആദ്യദിവസം ആദ്യഷോ കാണുന്നത് എന്റെ ജീവിതത്തിൽ ആദ്യമാണ് എന്നും സുകുവേട്ടന്റെ അനുഗ്രഹം കൊണ്ടും മോഹൻലാലിന്റെയും ആന്റണിയുടെയും ആത്മാർഥമായ സഹകരണം കൊണ്ടും എന്റെ മോൻ ഒരു നല്ല ജോലിചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകർ രണ്ടുകൈയും നീട്ടി അത് സ്വീകരിക്കും’ എന്നാണ് അവർ പറഞ്ഞത്.

തിയേറ്ററിൽ ആഘോഷമായി എമ്പുരാൻ

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോവിനോയും മഞ്ജു വാര്യരും ചിത്രം കാണുന്നതിനായി എത്തിയിരുന്നു. ശേഷം സാനിയ അയ്യപ്പൻ, സൂരജ് വെഞ്ഞാറമൂട് എന്നിവരും ചിത്രം കണ്ടിരുന്നു. കണ്ടിറങ്ങിയവരുടെ ഭാഗത്തുനിന്നും നല്ല അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമ കാണാത്ത രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തിന്റേതാണെന്ന് അഭിപ്രായം. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം വിതരണം ചെയുന്നത്.

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എത്തിയത്. എമ്പുരാൻ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമ്മാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണം ചെയ്യുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം.ഫാർസ് ഫിലിംസ്, സൈബപ്പ് സിസ്റ്റംസ് ഓസ്ട്രേലിയ ഓസ്ട്രേലിയ ഓവർസീസ് അവകാശം സ്വന്തമാക്കി. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം.Empuraan Theater Response

Empuraan Theater ResponseMohanlalprithwiraj