Garlic Water Health Benefits Malayalam : ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളിയുടെ ശീലം ആയി മാറി കഴിഞ്ഞു. എന്നാൽ നമ്മുടെ അടുക്കളയിലും അടുക്കള തോട്ടത്തിൽ ഉള്ള പല വസ്തുക്കളും ഉത്തമ ഔഷധങ്ങൾ ആണെന്ന കാര്യം നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ്. ഇതിലെ ആൻറി ഓക്സിഡ്കളും അലിസിനും വൈറ്റമിൻ ബി,
വൈറ്റമിൻ ബി 1, വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കുമുള്ള ഉത്തമ ഔഷധങ്ങളാണ്. വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കാൻ വെളുത്തുള്ളി ഉത്തമമാണ്. രണ്ട് അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് വെള്ളം തിളപ്പിച്ച് കുടിച്ചാൽ വയറിലെ എല്ലാ അസ്വസ്ഥതകളും . വിരശല്യം ഇല്ലാതാക്കും.
രക്തത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കും. ചെറിയ രീതിയിലുള്ള വയറിളക്കം തടയാനും ഇത് സഹായിക്കും. ക്യാൻസർ പോലുള്ള മഹാരോഗത്തെ പോലും തടയാൻ വെളുത്തുള്ളിയിലെ ആൻറി ഓക്സൈഡുകൾ സഹായിക്കും എന്നതാണ് സത്യം.വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ
കുടിച്ചാൽ അമിതവണ്ണം കുറയും. നഷ്ടപ്പെട്ട ഊർജ്ജവും ഓജസും തിരികെ ലഭിക്കുകയും ചെയ്യും. ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യ വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. വെളുത്തുള്ളിയുടെ ഗുണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth