ഇങ്ങനെ ചെയ്തുനോക്കു; ഒരു ചാക്ക് നിറയെ ഇഞ്ചി ഒരൊറ്റ തയ്യിൽ ഉണ്ടടക്കിയെടുക്കാം; എത്ര സ്ഥല കുറവുള്ള ഇടങ്ങളിലും ഇഞ്ചി വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം..!! | Ginger Cultivation At Home

Ginger Cultivation At Home : അടുക്കളയിലെ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവുകളിൽ ഒന്നാണല്ലോ ഇഞ്ചി. ധാരാളം സ്ഥലമെല്ലാമുള്ള മുറ്റവും തൊടിയുമുള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വളരെ എളുപ്പത്തിൽ തന്നെ എല്ലാവരും വളർത്തിയെടുക്കാറുണ്ട്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായത് കൊണ്ട് തന്നെ ഇത്തരത്തിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കാനായി സാധിക്കാറില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഇഞ്ചി കൃഷിയുടെ രീതി വിശദമായി മനസ്സിലാക്കാം.

പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ചു കൊണ്ടുള്ള ഗ്രോബാഗുകൾ നിർമ്മിച്ചുകൊണ്ടാണ് ഈയൊരു രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കുന്നത്. അതിനായി നല്ലപോലെ വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ചാക്കെടുത്ത് അതിനെ രണ്ടായി മുറിച്ചെടുക്കുക. ശേഷം നല്ല രീതിയിൽ വായ് വട്ടമുള്ള ചാക്കിന്റെ ഭാഗം താഴേക്ക് പിടിച്ച് അവിടെ ഒരു കയർ അല്ലെങ്കിൽ കട്ടിയുള്ള ഒരു നാരുപയോഗിച്ച് കെട്ടിക്കൊടുക്കുക. ശേഷം ഇത്തരത്തിൽ തയ്യാറാക്കിയ ഗ്രോബാഗിനെ മറിച്ചിട്ട് എടുക്കുക.

Ads

Advertisement

അതിന്റെ ഏറ്റവും താഴത്തെ ലെയറിലായി ഒരു പിടി അളവിൽ കരിയില വട്ടത്തിൽ വിതറി കൊടുക്കുക. അതിന് മുകളിലായി മണ്ണും ചാണകപ്പൊടിയും മിക്സ് ചെയ്ത കൂട്ട് ഏകദേശം ചാക്കിന്റെ അര ഭാഗത്തോളം ഫില്ല് ചെയ്തു കൊടുക്കാവുന്നതാണ്. വീണ്ടും ഒരു പിടി അളവിൽ കരിയിലയിട്ട് നേരത്തെ ചെയ്ത അതേ രീതിയിൽ മണ്ണിന്റെ കൂട്ട് നിറക്കുക. വലിയ ഗ്രോബാഗ് എടുക്കുന്നത് എങ്കിൽ ഒരു ചാക്കിൽ രണ്ട് ചെടികൾ വരെ വളർത്തിയെടുക്കാം. മണ്ണ് ചാക്കിന്റെ മുകൾഭാഗം വരെ ഫിൽ ചെയ്ത് കൊടുത്തുകഴിഞ്ഞാൽ അതിൽ ചെറിയ ഒന്നോ രണ്ടോ തടങ്ങൾ എടുത്തു കൊടുക്കുക.

ശേഷം ചെറിയ രീതിയിൽ മുള വന്നു തുടങ്ങിയ ഇഞ്ചിയുടെ ഭാഗം മുകളിലേക്ക് നിൽക്കുന്ന രീതിയിൽ വച്ച് മുകളിൽ വീണ്ടും മണ്ണ് ചാണകപ്പൊടി എന്നിവ ഇട്ട് മൂടി കൊടുക്കുക. വീണ്ടും അതിനുമുകളിൽ കരിയിലുപയോഗിച്ച് പുതയിട്ട ശേഷം ആവശ്യത്തിന് ഉള്ള വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് ചെയ്യുന്നത് വഴി ചെടി പെട്ടെന്ന് വളർന്ന് കിട്ടുകയും ആവശ്യത്തിനുള്ള തണുപ്പും വെള്ളവും ചെടിക്ക് ലഭിക്കുകയും ചെയ്യുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Ginger Cultivation At Home Credit : DAILY WYOMING

gingerGinger Cultivation At Homesoil