Grow Bag Filling Tips : പൂച്ചെടികളും മറ്റ് പച്ചക്കറികളും എല്ലാം നാം ഗ്രോ ബാഗുകളിലാണ് നടാറുള്ളത്. ഇവയ്ക്ക് വളപ്രയോഗം നടത്തുന്നതുപോലെ തന്നെ മറ്റൊരു അത്യാവശ്യ രീതിയാണ് കൃത്യമായി രീതിയിൽ ഗ്രോ ബാഗ് നിറയ്ക്കുക എന്നുള്ളത്. കൃത്യമായ രീതിയിൽ ഗ്രോ ബാഗ് നിറച്ചെങ്കിൽ മാത്രമേ നല്ലതുപോലെ ചെടികൾ വളർന്നു വരികയുള്ളൂ. ശരിയായ രീതിയിൽ എങ്ങനെയാണ് ഗ്രോ ബാഗ് നിറയ്ക്കുന്നത് എന്ന് നോക്കാം.
കൂടാതെ എങ്ങനെ ഇതിന് ആവശ്യമായ പോട്ടിംഗ് മിക്സ് തയ്യാറാക്കാം എന്നും. ഗ്രോബാഗ് വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം 150 മൈക്രോൺ നല്ല കട്ടിയുള്ള ഗ്രോ ബാഗ് വാങ്ങാനായി ശ്രദ്ധിക്കുക. ഗ്രോ ബാക്ക് നിറയ്ക്കുവാനായി മണ്ണെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ആ മണ്ണിനെ കുമ്മായവുമായി മിക്സ് ചെയ്യണം. ഒരു ചട്ടി മണ്ണിന് ഒരു കൈ കുമ്മായ പൊടി എന്ന് രീതിക്കാണ് മിക്സ് ചെയ്യേണ്ടത്.
Advertisement
കേരളത്തിലെ മണ്ണുകളിൽ അസിഡിറ്റി കൂടുതൽ ഉള്ളതിനാൽ വേണ്ടത്ര വളവും പോഷകങ്ങളും വലിച്ചെടുക്കാൻ ചെടികൾക്ക് കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഒരാഴ്ചത്തോളം വെയിലത്ത് വെച്ചതിനുശേഷം ഇതിലേക്ക് വളം ഇട്ടു കൊടുക്കുക. ഒരു ചട്ടിയിലേക്ക് എത്രത്തോളം മുണ്ടെടുത്ത് അത്രത്തോളം ചാണകപ്പൊടിയാണ് ആദ്യം ചേർക്കേണ്ടത്. ആദ്യമായി ഗ്രോബാളിലേക്ക് നിറക്കേണ്ടത് ഉണങ്ങിയ കരിയിലയാണ്.
പകുതിയോളം കരിയിലെ നിറച്ചതിനുശേഷം അതിലേക്ക് നേരത്തെ ചാണകപ്പൊടിയും മണ്ണും കൂടി മിക്സ് ചെയ്തു വച്ചത് നിറച്ചു കൊടുക്കുക. ഇവയുടെ മുകളിലേക്ക് അടുത്തതായി ചകിരി കുറേശ്ശെയായി പിച്ചി പിച്ചി ഇട്ടു കൊടുക്കുക. ഗ്രോ ബാഗിനുള്ളിൽ നനവ് എപ്പോഴും നിലനിർത്താൻ ഇത് സഹായിക്കും. വിശദവിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക. Grow Bag Filling Tips Credit : AMAL JALEESA