Growbag Filling Tips : വലിയ രീതിയിൽ പച്ചക്കറി കൃഷി വീടുകളിൽ നടത്തുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവയ്ക്കെല്ലാം വേണ്ടി ഒരുപാട് ഗ്രോബാഗുകൾ തയ്യാറാക്കുക എന്നുള്ളത്. പോർട്ടിംഗ് മിക്സ്കൾ കുറച്ചുകൊണ്ട് വളരെ ഭംഗിയായി എങ്ങനെ കൃഷി ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കാൻ പറ്റിയാൽ അതാണ് ഏറ്റവും നല്ലത്. കാരണം നമ്മുടെ കൃഷിയുടെ കോസ്റ്റ് കുറയ്ക്കാൻ ആയിട്ടാണ് നമ്മൾ നോക്കുന്നത്.
അതുകൊണ്ടുതന്നെ നമുക്ക് വീടുകളിലുള്ള തൊണ്ട് ഉപയോഗിച്ച് നിറയ്ക്കാവുന്നതാണ്. തൊണ്ടിൽ നല്ല രീതിയിൽ കറ ഉള്ളതിനാൽ വെള്ളത്തിലിട്ട് ഒരാഴ്ചക്ക് ശേഷം ആയിരിക്കണം പോട്ടിംഗ് മിക്സിലേക്കു നിറയ്ക്കാനായി എടുക്കേണ്ടത്. കറയോടു കൂടി നിറക്കുകയാണെങ്കിൽ ചെടിയുടെ പേര് വലിച്ചെടുക്കുകയും ചെടിയുടെ വളർച്ചയെ അത് ബാധിക്കുകയും ചെയ്യുന്നു.
Advertisement
ഒരു ബക്കറ്റിലേക്ക് കുറച്ച് തൊണ്ട് ഇട്ടതിനു ശേഷം മുകളിലായി പറമ്പിൽ തന്നെ ഉള്ള മണ്ണ് കുറച്ച് ഇട്ടുകൊടുക്കുക.പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ച് ചകിരിച്ചോറും ചാണകപ്പൊടിയും കൂടിയാണ്. അതുപോലെതന്നെ മണ്ണിൽ ഉണ്ടാകുന്ന എല്ലാ അണുക്കളെ നശിപ്പിക്കുവാനായി രണ്ടു പിടി വേപ്പിൻ പിണ്ണാക്ക് കൂടി ചേർത്തു കൊടുക്കുക. നൈട്രജന്റെ അളവ് ധാരാളം ഉള്ളതിനാൽ ചെടികളുടെ വളർച്ചയ്ക്കും ഇവ വളരെ നല്ലതാണ്.
കൂട്ടുവളവും ഇവയുടെ കൂടെ വേറെ ചേർക്കുന്നത് വളരെ നല്ലതാണ്. ഇത്രയും ചേർക്കുമ്പോൾ തന്നെ സമ്പൂർണ്ണമായ വളങ്ങളോടു കൂടിയ പോട്ടിംഗ് മിക്സ് തയ്യാറായി. ഇവയെല്ലാം കൂടെ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ഗ്രോ ബാഗിൽ ചകിരിയുടെ തൊണ്ട് എങ്ങനെ നിറയ്ക്കണമെന്നും ഏത് രീതിയിൽ ചെടി നടന്നു എന്നും ഉള്ളതിനെ കുറിച്ച് വിശദമായി അറിയാൻ വീഡിയോയിൽ നിന്നും. Growbag Filling Tips Credit : ponnappan-in