രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും ഇങ്ങനെ കഴിക്കൂ.!! | Healthy Aval Ellu Recipe

രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും മാറാൻ എള്ളും അവലും ഇങ്ങനെ കഴിക്കൂ.!! | Healthy Aval Ellu Recipe

Healthy Aval Ellu Recipe : പലവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് പ്രായഭേദമന്യേ ഇപ്പോൾ മിക്ക ആളുകൾക്കും രക്തക്കുറവ്, ഉയർന്ന ബ്ലഡ് പ്രഷർ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് അത് മാറ്റാനായി വീട്ടിൽ തന്നെ

തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.ഈയൊരു ഹെൽത്ത് മിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ കറുത്ത എള്ളാണ്. ഏകദേശം അരക്കിലോ അളവിൽ കറുത്ത എള്ള് വാങ്ങി അത് രണ്ടു മുതൽ മൂന്നു തവണ വരെ നല്ലതുപോലെ കഴുകിയശേഷം ഒരു തുണിയിൽ ഇട്ട് ഉണക്കിയെടുക്കുക. ഒരു പാത്രം അടുപ്പത്ത് വച്ച് ഹെൽത്ത് മിക്സിലേക്ക് ആവശ്യമായ പനം ചക്കര ഉരുക്കി എടുക്കണം. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ അവൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക.

Ads

അതെടുത്ത് മാറ്റിയശേഷം അതേ പാനിലേക്ക് ഒരുപിടി അളവിൽ കപ്പലണ്ടി കൂടി ഇട്ട് വറുത്തെടുക്കണം. ശേഷം കറുത്ത എള്ള് പാനിലേക്ക് ഇട്ട് നല്ലതുപോലെ വറുത്ത് മാറ്റിവെക്കുക. ഒരുപിടി അളവിൽ തേങ്ങ കൂടി പാനിലേക്ക് ഇട്ട് വറുത്ത് സെറ്റ് ചെയ്തെടുക്കാം. ശേഷം എള്ള് പാനിലേക്ക് ഇട്ട് അതിലേക്ക് ശർക്കരപ്പാനി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ചൂടാക്കി വെച്ച തേങ്ങയും, അവലും കൂടി എള്ളിനോടൊപ്പം ചേർത്തു കൊടുക്കാവുന്നതാണ്. എള്ളും, തേങ്ങയും, അവലും ശർക്കരപ്പാനിയിൽ കിടന്ന്

നല്ല രീതിയിൽ വലിഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് കപ്പലണ്ടി ചേർത്ത് കൊടുക്കാവുന്നതാണ്. കൂടാതെ ഒരു ടീസ്പൂൺ അളവിൽ നല്ല ജീരകം പൊടിച്ചതും, ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു ഹെൽത്ത് മിക്സ് പതിവായി ഉപയോഗിക്കുകയാണെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Aval Ellu Recipe Credit : Jess Creative World

Healthy Aval Ellu Recipe

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe

0/5 (0 Reviews)
Healthy Aval Ellu Recipe