Healthy Ragi Drink Recipe : സാധാരണയായി നമ്മുടെ നാട്ടിലെ വീടുകളിൽ കുട്ടികൾക്കാണ് റാഗി കൂടുതലായും കുറുക്കി നൽകാറുള്ളത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല പ്രായമായവർക്കും പലരീതിയിലുള്ള ജീവിതശൈലി രോഗങ്ങൾ അനുഭവിക്കുന്നവർക്കുമെല്ലാം വളരെയധികം ഗുണകരമായ ഒന്നാണ് റാഗി കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഈ പ്രത്യേക ഹെൽത്ത് ഡ്രിങ്ക്. അത് എങ്ങനെ ഉണ്ടാക്കാമെന്നും അതിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ഒരു പിടി അളവിൽ റാഗി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. റാഗി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത റാഗിയിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ലൂസ് പരുവത്തിൽ ആക്കിയെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കണം. പിന്നീട് ഒരു പാത്രത്തിലേക്ക് ഒഴിച്ച് നല്ലതുപോലെ കുറുക്കി മാറ്റി വക്കണം.
Ads
Advertisement
ശേഷം ഒരു പാത്രത്തിലേക്ക് ഒരു വലിയ ക്യാരറ്റ് എടുത്ത് തൊലിയെല്ലാം കളഞ്ഞ് വട്ടത്തിൽ അരിഞ്ഞ് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ഒന്നു മാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് ഡ്രിങ്കിലേക്ക് ആവശ്യമായ ചിയാ സീഡ് കുതിരാനായി വെള്ളത്തിൽ ഇട്ട് വയ്ക്കാവുന്നതാണ്. ചിയാ സീഡ് വെള്ളത്തിൽ കിടന്ന് നല്ലതുപോലെ കുതിർന്ന് വന്നു കഴിഞ്ഞാൽ നേരത്തെ എടുത്തുവച്ച ക്യാരറ്റും, രണ്ട് ഈന്തപ്പഴവും മിക്സിയുടെ ജാറിലേക്ക് ഇട്ട് പാലും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
വേവിച്ചു വെച്ച റാഗിയിൽ നിന്നും രണ്ട് ടീസ്പൂൺ റാഗിയെടുത്ത് അത് ക്യാരറ്റിനോടൊപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക. ബാക്കിവരുന്ന റാഗി ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ആക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അവസാനമായി എടുത്തുവച്ച ചിയാ സീഡ് കൂടി ഡ്രിങ്കിലേക്ക് ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന രക്തസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും, ബ്ലോക്കുകൾ ഉണ്ടാക്കുന്നത് ഒഴിവാക്കാനുമെല്ലാം ഈ ഒരു ഡ്രിങ്ക് വളരെയധികം ഗുണം ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Ragi Drink Recipe Credit : Malappuram Vlogs by Ayishu