റാഗി കഴിക്കാൻ മടിയാണോ; എങ്കിൽ റാഗി സ്മൂത്തി ട്രൈ ചെയ്തു നോക്കു; ഷുഗർ കുറക്കാനും അമിതവണ്ണം കുറക്കാനും സഹായിക്കും ഈ സ്മൂത്തി.!! | Healthy Ragi Smoothy Recipe

റാഗി കഴിക്കാൻ മടിയാണോ; എങ്കിൽ റാഗി സ്മൂത്തി ട്രൈ ചെയ്തു നോക്കു; ഷുഗർ കുറക്കാനും അമിതവണ്ണം കുറക്കാനും സഹായിക്കും ഈ സ്മൂത്തി.!! | Healthy Ragi Smoothy Recipe

Healthy Ragi Smoothy Recipe :നമ്മുടെ നാട്ടിലെ മിക്ക ആളുകളും ഇന്ന് ഷുഗർ, പ്രഷർ പോലെയുള്ള പല രീതിയിലുള്ള ജീവിതശൈലീ രോഗങ്ങൾ കൊണ്ടും ബുദ്ധി മുട്ടുന്നവരാണ്. കടകളിൽ നിന്നും വാങ്ങുന്ന വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും, വൈറ്റമിൻസ് കുറവുള്ള ഭക്ഷണങ്ങളുമെല്ലാം സ്ഥിരമായി കഴിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള അസുഖങ്ങളെല്ലാം കൂടുതലായും കണ്ടു വരുന്നത്. അത്തരം അസുഖങ്ങളെല്ലാം ഇല്ലാതാക്കാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന വളരെ ഹെൽത്തിയായ ഒരു സ്മൂത്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ സ്മൂത്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ റാഗിയാണ്. ആദ്യം തന്നെ ഒരു കപ്പ് അളവിൽ റാഗിയെടുത്ത് അത് കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത റാഗിയുടെ കൂട്ടിലേക്ക് രണ്ട് കപ്പ് അളവിൽ വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ ലൂസ് ആക്കി എടുക്കുക. ശേഷം അത് ഒരു പാനിലേക്ക് അരിച്ചെടുക്കണം. പിന്നീട് വളരെ ചെറിയ തീയിൽ വെച്ച് ഒട്ടും കട്ടപിടിക്കാത്ത രീതിയിൽ റാഗിയുടെ കൂട്ട് നല്ലതുപോലെ കുറുക്കി എടുക്കുക . ഈയൊരു കൂട്ട് ചൂടാറാനായി കുറച്ചുനേരം മാറ്റിവയ്ക്കാം.

ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിലേക്ക് ഒരു ക്യാരറ്റ് എടുത്ത് വട്ടത്തിൽ മുറിച്ച് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ക്യാരറ്റിന്റെ ചൂട് മാറാനായി അല്പനേരം മാറ്റിവയ്ക്കാം. ഒരു കപ്പ് അളവിൽ റാഗി ഉപയോഗിച്ചാണ് കുറുക്ക് തയ്യാറാക്കി വെച്ചിട്ടുള്ളത് എങ്കിൽ അതിൽ നിന്നും ഒരു ടേബിൾ സ്പൂൺ അളവിൽ മാറ്റി ബാക്കി ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.

മാറ്റിവെച്ച റാഗിയുടെ പേസ്റ്റും വേവിച്ചു വെച്ച ക്യാരറ്റും മധുരത്തിന് ആവശ്യമായ ഈന്തപ്പഴവും കുറച്ച് തേങ്ങാപാലും മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ അരച്ചെടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ സ്മൂത്തി റെഡിയായി കഴിഞ്ഞു. ഇതോടൊപ്പം അല്പം ചിയാ സീഡ് കൂടി വെള്ളത്തിൽ കുതിർത്തി അതുകൂടി മിക്സ് ചെയ്ത് സെർവ് ചെയ്യുകയാണെങ്കിൽ സ്മൂത്തിയിൽ നിന്നും ഇരട്ടി ഗുണങ്ങൾ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്.Healthy Ragi Smoothy Recipe Credit : Malappuram Thatha Vlogs by Ayishu

Healthy Ragi Smoothy Recipehealthy smoothyragi carot smoothy