How To Add Good Smell In Your Bathroom : വീട് എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. എന്നാൽ എത്ര സമയമെടുത്ത് വൃത്തിയാക്കിയാലും വീടിനകത്ത് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഏറെ പാടുപെടുന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും ടോയ്‌ലറ്റ്. ടോയ്ലറ്റിനകത്തെ ദുർഗന്ധം ഇല്ലാതാക്കാനായി പെർഫ്യൂമുകളും മറ്റും ഉപയോഗിച്ചാലും അവ വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ തീർന്നു പോകുന്നത് ഒരു പതിവ് കാഴ്ചയാണ്.
അത്തരം അവസരങ്ങളിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ലിക്വിഡ് ഉപയോഗപ്പെടുത്തി ടോയ്‌ലറ്റിനുള്ളിലെ ദുർഗന്ധം എങ്ങനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ടോയ്‌ലറ്റിനുള്ളിലെ ബാഡ് സ്മെൽ ഇല്ലാതാക്കാനായി ഉപയോഗിക്കാവുന്ന പ്രധാന സാധനം കംഫർട്ട് കണ്ടീഷണർ ആണ്. ഇന്ന് മിക്ക വീടുകളിലും തുണി അലക്കി കഴിയുമ്പോൾ അതോടൊപ്പം അല്പം കംഫർട്ട് കൂടി ഉപയോഗപ്പെടുത്തുന്ന പതിവ് ഉള്ളതാണല്ലോ.
Ads
Advertisement
അതുകൊണ്ടുതന്നെ ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിനകത്തേക്ക് ഒരു ചെറിയ സാഷേ കംഫർട്ട് പൊട്ടിച്ചൊഴിക്കുക, അതോടൊപ്പം അല്പം ഇളം ചൂടുള്ള വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ബോട്ടിലിന്റെ പുറത്തായി ഒരു ചെറിയ നൂല് കെട്ടിക്കൊടുക്കുക. ഈയൊരു ബോട്ടിൽ ക്ലോസറ്റിന്റെ വെള്ളം നിറയുന്ന ബോക്സിന്റെ അകത്ത് ഇട്ടു കൊടുക്കുകയാണെങ്കിൽ ഓരോ ഫ്ലെഷിലും ബോട്ടിലിൽ നിന്നുമുള്ള മണം പരക്കുകയും അതുവഴി ബാത്റൂമിന് അകത്തുള്ള ദുർഗന്ധം ഒഴിവാക്കാനും സാധിക്കുന്നതാണ്.
കംഫർട്ടിന് പകരമായി ഏത് ഫാബ്രിക് കണ്ടീഷണർ വേണമെങ്കിലും ഈയൊരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല കടകളിൽ നിന്നും ലഭിക്കുന്ന കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിൽ തന്നെയുള്ള ഈ സാധനങ്ങൾ ഉപയോഗപ്പെടുത്തി ഒരിക്കലെങ്കിലും ഈയൊരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്. ഈ ഒരു ട്രിക്ക് ചെയ്യാനായി അധികം ചിലവും വരുന്നില്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Add Good Smell In Your Bathroom Credit : Ummi N Me Lubaiba Jabin