How To Grow Curry Leaves Plant : എല്ലാ കറികളിലും കറിവേപ്പില നിർബന്ധം ആണെങ്കിലും സ്വന്തമായി വീടുകളിൽ കറിവേപ്പില വെച്ചുപിടിപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്നവരാണ് നാമെല്ലാവരും. എത്ര നന്നായി കാര്യമായിട്ട് പരിപാലിച്ചാൽ ഉം കറിവേപ്പ് നല്ലതുപോലെ കിളിർത്തു വരാറില്ല. അഥവാ നല്ലതുപോലെ കിളിർത്തു വന്നാലും നല്ല ബുഷ് ആയി വളർന്നു വരുവാൻ നല്ല ബുദ്ധിമുട്ടായിരിക്കും. വീടുകളിൽ മാത്രമല്ല ഫ്ലാറ്റുകളിലും നല്ലതുപോലെ ബുഷ് ആയി കറിവേപ്പ് വളർത്തെടുക്കാൻ സാധിക്കുന്നതാണ്.
അതിനുവേണ്ടി എന്തൊക്കെ ടിപ്പുകൾ ആണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് കാര്യമായി പരിചയപ്പെടാം. കറിവേപ്പിൻ തൈകൾ നടുന്നത് മുതൽ ഇലകൾ നുള്ളുന്ന വരെ ഒരുപാട് കാര്യങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. കറിവേപ്പ് കുറച്ചു വളർന്നു കഴിയുമ്പോൾ അവയിൽ പൂവും കായും ഒക്കെ ഉണ്ടാകാറുണ്ട് ഇവ രണ്ടും ഒടിച്ചു കളഞ്ഞെങ്കിൽ മാത്രമേ കറിവേപ്പ് നല്ലതുപോലെ വളർന്നു വരികയുള്ളൂ.
Ads
Advertisement
ഇങ്ങനെ ഒടിക്കുന്ന അതിലൂടെ അവിടെനിന്നും പുതിയ പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതായി കാണാം. കറിവേപ്പ് നുള്ളുമ്പോൾ ഇലകളായി നുള്ളി എടുക്കാതെ കമ്പ് ആയിട്ട് കട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യേണ്ടത്. മിക്ക കറിവേപ്പും നേരിടുന്ന ഒരു പ്രശ്നമാണ് ഇലകൾക്കു കുരുടിപ്പ് സംഭവിക്കും എന്നുള്ളത്. മഞ്ഞൾ വെള്ളത്തിൽ നല്ലതുപോലെ ചാലിച്ച് അതിനുശേഷം വെള്ളം കറിവേപ്പിൻ ചുവട്ടിൽ ആഴ്ചയിൽ ഒന്ന് രണ്ടു പ്രാവശ്യം ഒഴിച്ചു കൊടുക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും കൂടാതെ പുതിയ തളിരിലകൾ ഉണ്ടാകുന്നതായും കാണാം.
വീടുകളിൽ കട്ട് ചെയ്തെടുക്കുന്ന മീനിന്റെ വെള്ളം കറിവേപ്പില ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ഏത് കറിവേപ്പും തളിർക്കുന്ന തായി കാണാം. കൂടാതെ ഇറച്ചി കഴുകുന്ന വെള്ളം ധാന്യങ്ങൾ കഴുകുന്ന വെള്ളം അരി കഴുകിയ വെള്ളം ഇവയൊക്കെ കറിവേപ്പിനു ഒഴിച്ചു കൊടുക്കാവുന്ന നല്ലൊരു വളമാണ്. വിശദമായി അറിയാൻ വീഡിയോയിൽ നിന്നും. How To Grow Curry Leaves Plant Credit : Resmees Curry World
How To Grow Curry Leaves Plant
Read Also : ഒരു നാരങ്ങ മാത്രം മതി കറിവേപ്പ് കാട് പോലെ വളരാൻ; ഈ അത്ഭുതം കണ്ടാൽ നിങ്ങൾ ഞെട്ടും.