×
Ad
മുത്തച്ഛനായത് അറിഞ്ഞില്ല; മകൾക്കും മരുമകൾക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയദർശൻ..!! | Kalyani Priyadarshan Birthday Celebration

മുത്തച്ഛനായത് അറിഞ്ഞില്ല; മകൾക്കും മരുമകൾക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയദർശൻ..!! | Kalyani Priyadarshan Birthday Celebration

Kalyani Priyadarshan Birthday Celebration : മക്കൾക്കും മരുമകൾക്കും കൊച്ചുമകൾക്കുമൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായാണ് ചിത്രം പങ്കുവച്ചത്. ഇതോടെ ചിത്രം വൈറലായി. കുടുംബത്തോടൊപ്പം ചെന്നൈയിൽ ആയിരുന്നു കല്യാണിയുടെ പിറന്നാൾ ആഘോഷം. കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷമായിരുന്നു. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാ കുറിപ്പോടെയാണ് പ്രിയദർശൻ ചിത്രം പങ്കുവച്ചത്.

മുത്തച്ഛനായത് അറിഞ്ഞില്ല

മുത്തച്‌ഛനായ വിവരം അറിഞ്ഞില്ലല്ലോ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. ചിത്രത്തിൽ പ്രിയദർനൊപ്പം മകൻ സിദ്ധാർഥും മരുമകൾ മെലാനിയും കൊച്ചുമകളുമുണ്ട്. സിദ്ധാർഥിന്റെയും മെലാനിയുടെയും മകളാണ് ഫോട്ടോയിലെ കുഞ്ഞുതാരം. ഫോട്ടോ വൈറലായതിന് പിന്നാലെയാണ് ചോദ്യങ്ങളുമായി ആരാധകർ എത്തിയത്. കുടുംബഫോട്ടോയിലെ കുഞ്ഞതിഥിയെ കണ്ട സന്തോഷവും ആരാധകർ പങ്കുവക്കുന്നുണ്ട്.

ADVERTISEMENT

മകൾക്കും മരുമകൾക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയദർശൻ

അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറുമായ മെലാനിയെ 2023ലാണ് സിദ്ധാർത്ഥ് വിവാഹം കഴിക്കുന്നത്. ചെന്നൈയിലെ ഫ്ളാറ്റിൽ വളരെ സ്വകാര്യമായായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അമേരിക്കയിൽ ഗ്രാഫിക്‌സ്‌ കോഴ്സ് കഴിഞ്ഞ് തിരിച്ചെത്തിയ സിദ്ധാർത്ഥ് പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്ക്കാരവും ലഭിച്ചിരുന്നു.

മലയാലയത്തിന്റെ പ്രിയ സംവിധായകനാണ് പ്രിയദർശൻ. നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. മകൾ കല്യാണി പ്രിയദർശനും സിനിമയിലേക്ക് ചുവടുവച്ചിരുന്നു. ജോജുജോർജ് നായകനായ ആന്റണിയാണ് കല്യാണി മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം, തല്ലുമാല, ശേഷം മൈക്കിൾ ഫാത്തിമ തുടങ്ങിയ ചിത്രങ്ങളിൽ കല്യാണി അഭിനയിച്ചിരുന്നു. Kalyani Priyadarshan Birthday Celebration

Birthday CelebrationKalyani PriyadarshanKalyani Priyadarshan birthday celebration