Keeda Shalyam Matan : വീട്ടിൽ പച്ചക്കറി കൃഷി നടത്തുന്ന മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വിളകളിൽ ഉണ്ടാകുന്ന കീടബാധ. അതിനായി രാസവളങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാനും സാധിക്കുകയില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ചെടികളിലെ കീടബാധ എങ്ങനെ ഇല്ലാതാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി മണ്ണിൽ ഉണ്ടാകുന്ന പുഴുക്കളും മറ്റും ആണ്
ചെടികളിലെ കീടബാധയ്ക്ക് കാരണമാകുന്നത്. അതില്ലാതാക്കാനായി ഉപയോഗപ്പെടുത്താവുന്ന ഒരു രീതിയാണ് ചെടിക്ക് ചുറ്റും ഉലുവ വിതറി കൊടുക്കുന്നത്. ഇത് നേരിട്ട് ഉപയോഗിക്കുന്നതിന് പകരം ചെടിയുടെ ചുറ്റും ഇട്ട് മുളപ്പിച്ച് എടുത്തതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത്.ഉലുവയുടെ ഇല വളർത്തി അത് ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കുമ്പോൾ നൈട്രജൻ കണ്ടന്റ് കൂട്ടുന്നതിനും സഹായിക്കുന്നു. പിന്നീട് ഇത് ചെയ്യുന്നത് വഴി പുഴുക്കൾ മണ്ണിൽ മുട്ടയിടുന്നത് കുറയുകയും
ചെയ്യുന്നു. അത് സ്വാഭാവികമായും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. ഉലുവ നേരിട്ട് മുളപ്പിക്കാനായി വിത്ത് എടുക്കുകയല്ല ചെയ്യേണ്ടത്. അത് ഒരു പാത്രത്തിലിട്ട് കുറഞ്ഞത് 6 മണിക്കൂർ സമയം കുതിരാനായി വെക്കണം. അതല്ല മുളപ്പിച്ച് എടുക്കണമെങ്കിൽ ഒരു തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചാലും മതി. അതല്ലെങ്കിൽ കുതിരാനായി വച്ച ഉലുവ ഫ്രിഡ്ജിലും സൂക്ഷിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വിത്തിന്റെ തണുപ്പ് വിട്ടതിനു
മാത്രമേ മുളപ്പിക്കാൻ ആയി ഇടാൻ പാടുകയുള്ളൂ. അതുപോലെ ചെടിയുടെ അളവിന് അനുസരിച്ച് എടുക്കുന്ന ഉലുവയിലും വ്യത്യാസങ്ങൾ വരുത്താവുന്നതാണ്.ഈയൊരു രീതി ഗ്രോബാഗിലോ അതല്ലെങ്കിൽ മണ്ണിൽ നട്ട ചെടികളിലോ ഒരേ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. വാഴ പോലുള്ള സസ്യങ്ങളിൽ ഉണ്ടാകുന്ന കൂമ്പ് വാട്ട പ്രശ്നങ്ങൾക്ക് ടൈപ്പ് ട്രൈ കോ ഡർമ കേക്ക് എന്ന് വസ്തുവും ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് വെള്ളത്തിൽ അലിയിപ്പിച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : PRS Kitchen