Kerala Style Special Ayala Curry: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാനുള്ള കറികളിൽ ഒന്നായിരിക്കും മീൻ കറി. എന്നിരുന്നാലും വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത രുചികളിൽ ആയിരിക്കും മീൻ കറി തയ്യാറാക്കുന്ന പതിവ് ഉള്ളത്. പ്രത്യേകിച്ച് അയില, മത്തി പോലുള്ള മീനുകൾ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള കറികളെല്ലാം എല്ലായിടങ്ങളിലും തയ്യാറാക്കാറുണ്ട്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു അയലക്കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
ആവശ്യമായ ചേരുവകൾ
Ads
- തക്കാളി – വലിയ ഒരെണ്ണം
- ചെറിയ ഉള്ളി- 4 മുതൽ 5 എണ്ണം വരെ
- പച്ചമുളക്-3 എണ്ണം
- ഇഞ്ചി /വെളുത്തുള്ളി- ഒരു പിടി
- മല്ലിപ്പൊടി- ഒരു ടേബിൾ സ്പൂൺ
- മുളകുപൊടി- ഒരു ടീസ്പൂൺ
- പുളി- ഒരു വലിയ നെല്ലിക്കയുടെ അളവ്
- ഉപ്പ്/ വെളിച്ചെണ്ണ – ആവശ്യത്തിന്
- കടുക്/ ഉലുവ- 1 പിഞ്ച്
Advertisement
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പച്ചമുളക് ചെറിയ ഉള്ളിയും തക്കാളിയും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് എടുത്തുവച്ച പൊടികൾ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. പൊടികളുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അത് അടുപ്പിൽ നിന്നും എടുത്തു മാറ്റി വയ്ക്കുക. അതേ ചട്ടിയിലേക്ക് അല്പം കൂടി വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക.
ശേഷം നേരത്തെ ചൂടാക്കി വെച്ച ഉള്ളിയുടെ കൂട്ട് നല്ലതുപോലെ അരച്ചെടുത്തതും അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് എണ്ണയിലിട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ഈയൊരു സമയത്ത് ആവശ്യത്തിന് വെള്ളവും പുളിയും ഇട്ടു കൊടുക്കാവുന്നതാണ്. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ കഷണങ്ങൾ കൂടി ഇട്ട് തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് കറി വാങ്ങി വയ്ക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Special Ayala Curry Credits : Village Cooking – Kerala