Kunchacko Boban gets his favorite vehicle number : വാഹനങ്ങളുടെ നമ്പർ സ്വന്തമാക്കാൻ വാശിയേറിയ മത്സരത്തിലായിരുന്നു സിനിമ താരങ്ങൾ. ഇഷ്ട നമ്പർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസിലാണ് സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം നടന്നയത്. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഡംബര കാറുകൾക്ക് ഇഷ്ടനമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിച്ചത്.
വാഹനങ്ങളുടെ ഇഷ്ടനമ്പർ സ്വന്തമാക്കാൻ വാശിയേറിയ പോരാട്ടത്തിൽ താരങ്ങൾ
കെഎൽ 07 ഡിജി 0459 നംബർ സ്വന്തമാക്കാനാണ് കുഞ്ചാക്കോ രംഗത്തെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിനും രംഗത്തെത്തി. 0459 നമ്പർ ഫാൻസി നമ്പറല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്ന് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയി. എന്നാൽ ഈ നമ്പറിന് ആവശ്യക്കാർ ഏറിയതോടെ നമ്പർ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കി.
Ads
ലേലം വിളിയിൽ നമ്പർ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ.
അതേസമയം നിവിൻ പോളിയുടേത് ഫാൻസി നമ്പറായതിനാൽ വാശിയേറിയ ലേലം വിളിയായിരുന്നു. ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിൻമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎൽ 07 ഡിജി 0007 46.24 ലക്ഷം രൂപയ്ക്കും കെഎൽ 07 ഡിജി 0001 നമ്പർ 25.52 ലക്ഷം രൂപയ്ക്കും ലേലത്തിൽ പോയിരുന്നു.
കുഞ്ചാക്കോബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി മികച്ച വിജയം കൈവരിച്ചിരുന്നു. ത്രില്ലർ ഗണത്തിൽ എത്തിയ ചിത്രം വലിയ സ്വീകാര്യതയാണ് നേടിയത്. കുഞ്ചാക്കോ ബോബൻ, പ്രിയാമണി, വിശാഖ് നായർ, മീനാക്ഷി എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടത്. ജിത്തു അഷറഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്‌സ് ബിജോയ് ആണ് മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത്. Kunchacko Boban gets his favorite vehicle number