ഇനി ദിവസവും വീട്ടിൽ ഉണ്ടാക്കിയ ഇലക്കറികൾ കഴിക്കാം; മണ്ണും പേപ്പറും ഒന്നും ഇല്ലാതെ തന്നെ ഇലക്കറിക്കുള്ള ചെടി വളർത്താം..!! | Leafy Greens Cultivation Without Soil

ഇനി ദിവസവും വീട്ടിൽ ഉണ്ടാക്കിയ ഇലക്കറികൾ കഴിക്കാം; മണ്ണും പേപ്പറും ഒന്നും ഇല്ലാതെ തന്നെ ഇലക്കറിക്കുള്ള ചെടി വളർത്താം..!! | Leafy Greens Cultivation Without Soil

Leafy Greens Cultivation Without Soil : വലിയ വലിയ ഹോട്ടലുകളിൽ വലിയ വിലയ്ക്ക് വാങ്ങുന്നവയാണ് മൈക്രോ ഗ്രീൻസ്. ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഇവ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ വളരെ എളുപ്പമാണ്. യാതൊരു ചിലവുമില്ല. വലിയ പണച്ചിലവോ സമയമോ വേണ്ടാത്ത ഇവയെ വളർത്താൻ ഒരുപാട് സ്ഥലവും വേണ്ട. മൈക്രോഗ്രീൻസ് വളർത്താനായി ആദ്യം തന്നെ ചെറുപയർ എടുത്ത് പന്ത്രണ്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കണം.

ഇതിനായി ചെറുപയർ കൂടാതെ വെള്ളപ്പയർ, കടല, മുതിര, ഗ്രീൻ പീസ്, ഉലുവ, കടുക് എന്നിവയും ഉപയോഗിക്കാം. പന്ത്രണ്ട് മണിക്കൂറിന് ശേഷം ഒരു അരിപ്പയിലേക്ക് വെള്ളം തോരാൻ വയ്ക്കണം. അതിനു ശേഷം ഒരു വൃത്തിയുള്ള ബോക്സിലേക്ക് ഇത് ഇട്ടു വയ്ക്കണം. ബോക്സ് അടച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പന്ത്രണ്ട് മണിക്കൂറിന് ശേഷം ഇത് എടുത്തു നോക്കുമ്പോൾ മുള പൊട്ടി വന്നിട്ടുണ്ടാകും.

അതിനു ശേഷം ഒരു ഹോൾ ഉള്ള പാത്രത്തിലേക്ക് മാറ്റണം. പയറ് നന്നായി അടുപ്പിച്ചു നിരത്തിയിട്ടത്തിന് ശേഷം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. എന്നിട്ട് ന്യൂസ്‌പേപ്പർ വച്ച് മൂടി വയ്ക്കണം. അടുത്ത ദിവസം വീണ്ടും വെള്ളം സ്പ്രേ ചെയ്യുക. അല്ലെങ്കിൽ അടിയിൽ ഒരു പാത്രം വച്ച് അതിലേക്ക് വെള്ളം വയ്ക്കുക. ഇങ്ങനെ അഞ്ചു ദിവസങ്ങൾ കഴിയുമ്പോൾ രണ്ടില പരുവമാവും. ഇതാണ് തോരൻ വയ്ക്കാനുള്ള പരുവം.
ചീര തോരൻ വയ്ക്കുന്നത് പോലെയോ മുട്ടത്തോരൻ ആയോ ഉണ്ടാക്കാവുന്നതാണ്. ഇലക്കറികൾ കഴിക്കാത്തവർ പോലും മൈക്രോഗ്രീൻസ് ഇട്ടുള്ള മുട്ടത്തോരൻ കഴിക്കും. മുട്ടത്തോരൻ ഉണ്ടാക്കുന്ന വിധം അറിയാനായി ഇതിന്റെ ഒപ്പമുള്ള വീഡിയോ വിശദമായി കാണുക. ഇനി മുതൽ അപ്പോൾ വലിയ വില കൊടുത്ത് ആരും പുറത്തു നിന്നും വാങ്ങേണ്ട ആവശ്യമില്ല. ഫൈവ് സ്റ്റാർ ഹോട്ടൽ വിഭവം ഇനി നമ്മുടെ അടുക്കളയിൽ നിന്നും തന്നെ. Leafy Greens Cultivation Without Soil Credit : Spoon And Fork

healthy foodhome tipLeafy Greens Cultivation Without Soil