Maavu Pookkan Easy Tips : പലരുടെയും പ്രശ്നം ആണ് മാവ് നട്ടിട്ടു മാവ് പൂക്കാതെ വരുന്നത്. എല്ലാരും സാധാരണയായി ചെയ്തു വരുന്നത് തെങ്ങിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ചെടികളുടെ ഇടയിൽ കൊണ്ട് പോയി മാവ് നടുന്നതാണ്. എന്നാൽ മാവ് പൂക്കണം എങ്കിൽ നല്ല സൂര്യ പ്രകാശം കിട്ടണം എന്നത് പലർക്കും അറിയാത്ത ഒരു വസ്തുത ആണ്.
3 വർഷത്തിലധികം പ്രായമുള്ള ഒരു ഗ്രാഫ്റ്റ് മാവ് പൂക്കണം എങ്കിൽ അതിനകത്തു 8 മാസം വളർച്ചയെത്തിയ ശിഖിരങ്ങൾ ഉണ്ടോ എന്ന് നോക്കണം. ശിഖിരത്തിന്റെ അറ്റത്തു ചെറുതായിട്ട് നുള്ളി കൊടുക്കുക. അങ്ങനെ ചെയ്താൽ നല്ല പോലെ തളിരിടും. മെയ് മാസത്തിൽ നല്ല പോലെ നുള്ളി കൊടുത്താൽ ഡിസംബർ മാസത്തിൽ തളിരിടും. അപ്പോൾ നല്ല പോലെ വളം ചേർക്കണം
Ads
Advertisement
ചെറിയ പ്രായം തൊട്ടു വളം ഇടുന്നതാണ് നല്ലത്. ഒരു വർഷം 20കിലോഗ്രാം കാലി വളവും 2 കെജി എല്ലുപോടിയും 5 കെജി ചാരവും ചേർക്കണം. ഓരോ വർഷം കഴിയുമ്പോളും 5 കിലോഗ്രാം കാലി വളവും 500 ഗ്രാം എല്ലു പൊടിയും 1 കിലോഗ്രാം ചാരവും അധികമായി ചേർത്ത് കൊണ്ടേ ഇരിക്കണം. അത് പോലെ വളം ചെയ്യേണ്ടത് എവിടെ എന്നും പ്രധാനപ്പെട്ട കാര്യം ആണ്.
ഒന്നാം വർഷം തണ്ടിൽ നിന്നും ഒരടി വിട്ടിട്ട് രണ്ടു അടി വീതിയിൽ 6 ഇഞ്ച് താഴ്ചയിൽ ചാലു കീറി വളം ഇടുക. ഓരോ വർഷം കഴിയുമ്പോൾ തണ്ടിൽ നിന്നുള്ള വീതി അര അടി വർധിപ്പിക്കണം. ഇങ്ങനെ ചെയ്താൽ മാവ് പെട്ടെന്ന് പൂക്കും. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ. Video credit: നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam