Malli Krishi Tips Malayalam : നമ്മുടെ മല്ലിയില കടയിൽ നിന്ന് വാങ്ങിച്ചു കൊണ്ടിരുന്നത് ഇതുപോലെ നട്ടുവച്ചാൽ മതി പെട്ടെന്ന് തന്നെ വളർന്നു വരുന്നതായിരിക്കും. മല്ലി, കറിവേപ്പില, പുതിനയില വീട്ടുവളപ്പുകളിൽ വെച്ചുപിടിപ്പിച്ചാൽ പെട്ടെന്ന് അങ്ങനെ പിടിക്കാത്തത് ആണ്. മല്ലിയില, പുതിനയിലയും ഒക്കെ വളരെ എളുപ്പത്തിൽ എങ്ങനെ വച്ച് പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഇതിനായി മല്ലിയില കടകളിൽ നിന്ന് വാങ്ങുമ്പോൾ
നല്ലത് നോക്കി വാങ്ങിക്കാനും അതുപോലെ തന്നെ വേരുള്ളത് നോക്കി വാങ്ങിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അടുത്തതായി വേണ്ടത് രണ്ടു കോഴിമുട്ടയുടെ മുകൾഭാഗം മാത്രം കട്ട് ചെയ്ത് ആണ്. ഇതിനുള്ളിലേക്ക് ഒരു ചെടി ഇറക്കി വെക്കത്തക്ക രീതിയിൽ ആയിരിക്കണം മുകൾഭാഗം പൊട്ടിച്ചെടുക്കേണ്ടത്. മല്ലിയിലയുടെ മുകൾഭാഗം കട്ട് ചെയ്ത് മാറ്റി അടിയിലെ വേരുള്ള ഭാഗം മുട്ടത്തോടിലേക്ക് ഇറക്കി വയ്ക്കുക.
ശേഷം പോർട്ടു മിക്സ് നിറയ്ക്കുവാനായി കമ്പോസ്റ്റും മണ്ണും കൂടി മിക്സ് ചെയ്ത് ഇതിനുള്ളിലേക്ക് നിറച്ചു കൊടുക്കുക. കമ്പോസ്റ്റ് ഇല്ലാത്തവർ ചാണകപ്പൊടിയും മണ്ണും കൂടെ നിറച്ചാൽ മതിയാകും. കൂടെ കുറച്ച് കരിയില പൊടിച്ചിട്ടു കൊടുക്കുന്നതും വളരെ നല്ലതാണ്. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ കാൽസ്യം ചെടികൾക്ക് മറ്റ് വിളർച്ചകൾ ഒന്നും ഉണ്ടാകാതെ തന്നെ വളരാനായി മുട്ടത്തോടിൽ അടങ്ങിയിട്ടുള്ളതിനാൽ കുറച്ചു നാളുകൾ കഴിയുമ്പോഴേക്കും മുട്ടത്തോട് പൊട്ടി വേരുകൾ ഇറങ്ങി വന്നിട്ടുണ്ടാകും.
Ads
കമ്പോസ്റ്റും മണ്ണും മിക്സ് ചെയ്ത അതേ മണ്ണിലേക്ക് ഇറക്കി വെച്ചാൽ മതിയാകും. പ്രത്യേകിച്ച് വേറെ വളപ്രയോഗങ്ങൾ ഒന്നും തന്നെ നടത്തേണ്ടത് ഇല്ല. ശേഷം ഡ്രൈ ആയിട്ട് ഇരിക്കുന്ന സമയത്ത് കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഒരുപാട് വെള്ളം ഒഴിച്ചു കൊടുക്കാനും പാടുള്ളതല്ല. എല്ലാവരും ഈ രീതി അവരവരുടെ വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ. Video Credit : Poppy vlogs