Malliyila Krishi Easy Tricks : നമ്മുടെയെല്ലാം വീടുകളിൽ കറികളും മറ്റും ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നായിരിക്കും മല്ലിയില. സാധാരണയായി മല്ലിയില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന മല്ലിയിലയിൽ എന്തെല്ലാം തരത്തിലുള്ള വിഷാംശങ്ങൾ അടിച്ചിട്ടുണ്ടാകും എന്ന കാര്യം ഉറപ്പു പറയാനായി സാധിക്കില്ല. അതേസമയം
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില കൃഷി ചെയ്ത് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മല്ലി കൃഷി ചെയ്തെടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ചിരട്ടകളാണ്. ഏകദേശം 10 മുതൽ 15 എണ്ണം വരെ ചിരട്ടകളെടുത്ത് അത് ഒരു സ്ക്വയർ ആകൃതിയിൽ നിരത്തി കൊടുക്കുക. അതിനകത്തേക്ക് മണ്ണും,
കമ്പോസ്റ്റും മിക്സ് ചെയ്ത കൂട്ട് നിറച്ചു കൊടുക്കണം. ആദ്യത്തെ ഒരു ലയർ കൃത്യമായി സെറ്റ് ചെയ്തതിനുശേഷം അതിലാണ് മല്ലി വിത്തുകൾ ഇട്ടുകൊടുക്കേണ്ടത്. നടാനായി മല്ലി വിത്തുകൾ എടുക്കുമ്പോൾ അത് ഒരു ദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ശേഷം വെള്ളത്തിൽ നിന്നും വിത്തുകൾ എടുത്ത് അത് മണ്ണിൽ പാവി കൊടുക്കുക. മുകളിലായി വീണ്ടും ഒരു ലയർ മണ്ണുകൂടി ഇട്ടുകൊടുക്കണം. ഈയൊരു സമയത്ത് ചാര പൊടിയോ ചാണകപ്പൊടിയോ മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
കൂടാതെ ചെടിക്ക് നല്ല രീതിയിൽ വേരോട്ടം ലഭിക്കുന്നതിനായി അല്പം മണൽപ്പൊടി കൂടി മണ്ണിനോടൊപ്പം ചേർത്തു കൊടുക്കാം. പിന്നീട് വീണ്ടും മുകളിലായി പുതയിട്ട് കൊടുക്കുക. ചെടി നല്ല രീതിയിൽ വളർന്ന് തുടങ്ങുമ്പോൾ മുകളിലായി ഇട്ടിട്ടുള്ള പൊത എടുത്തു മാറ്റാവുന്നതാണ്. ഇത്തരത്തിൽ അടുക്കള ആവശ്യങ്ങൾക്കുള്ള മല്ലിയില വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Malliyila Krishi Easy Tricks Credit : POPPY HAPPY VLOGS