meenakshi dileep birthday celebration : മീനാക്ഷി ദീലീപിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് കാവ്യാ മാധവൻ. മകൾ മഹാലക്ഷ്മിയും ദിലീപും മീനാക്ഷിയും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ആശംസ അറിയിച്ചത്. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും കാവ്യാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മീനാക്ഷിയുടെ 25-ാം ജന്മദിനമാണ് ആഘോഷിച്ചത്. എല്ലാവരും ചേർന്ന് പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. കേക്ക് മുറിച്ച ശേഷം ആദ്യം അച്ഛൻ ദീലീപിനും പിന്നീട് അനുജത്തി മഹാലക്ഷ്മിക്കും കാവ്യമാധവനും കേക്ക് നൽകുന്നത് വിഡിയോയിൽ കാണുന്നുണ്ട്. പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകൾ നേരുന്നു എന്ന അടികുറിപ്പോടെയാണ് കാവ്യാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ
ചെന്നൈയിലെ എംബിബിഎസ് പഠനത്തിന് ശേഷം ഹൗസ് സർജൻസി ചെയ്യുകയാണ് മീനാക്ഷി ഇപ്പോൾ. താര പുത്രി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഫോട്ടോ ഷൂട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവക്കാറുണ്ട്. ഒരുപാട് നൃത്ത വിഡിയോസും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. അതെ സമയം മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് ദിലീപ്. മക്കളെ കുറിച്ച് വാ തോരാതെ സംസാരിക്കാറുണ്ട്. മകളെ ഡോ മീനാക്ഷിയെന്ന് അറിയപ്പെടാനാണ് താത്പര്യമെന്ന് ദീലീപ് പഴയകാല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
മീനൂട്ടിക്ക് 25 ആം പിറന്നാൾ
നടി മഞ്ജുവാര്യരുടെയും നടൻ ദിലീപിന്റെയും മകളാണ് മീനാക്ഷി. 1998 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ശേഷം ഇരുവർക്കും ഒരു കുഞ് പിറന്നു. 2015 ലാണ് ഇരുവരും വിവാഹ ബന്ധം പിരിയുന്നത്. ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്യുകയായിരുന്നു. 2016 ലാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും മഹാലക്ഷ്മി എന്ന കുഞ്ഞും പിറന്നു. മീനാക്ഷി ദിലീപിനും കാവ്യക്കും ഒപ്പം തന്നെയാണ് നിൽക്കുന്നത്. മഹാലക്ഷ്മിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും മീനാക്ഷി പങ്കുവക്കാറുണ്ട്.
പവി കെയർ ടേക്കർ എന്ന ചിത്രമാണ് ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രം. എന്നാൽ കാര്യമായ വിജയം കൈവരിക്കാൻ ചിത്രത്തിനായില്ല. പ്രിൻസ്, ഭഭബ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ദിലീപ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.meenakshi dileep birthday celebration