Meeth miri baby naming ceremony!! സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് മീത് മിറിമാർ. ഈയിടെയാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. മിലിയോ എന്നായിരുന്നു ഇവർ കുഞ്ഞിനെ വിളിച്ചിരുന്നത്. അതേ പേരിൽ സോഷ്യൽ മീഡിയ പേജ് ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ മിലിയോയുടെ പേരിടൽ ചടങ്ങ് കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അതിഗംഭീരമായ ഒരു ചടങ്ങായിരുന്നു മിലിയോയുടെ പേരിടൽ പരിപാടിയായി നടന്നത്.
സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുത്തു. കുഞ്ഞിന്റെ പേരിടലിന് അച്ഛനും അമ്മയും വളരെ ക്യൂട്ട് ആയി എത്തിയപ്പോൾ ആരാധകർക്ക് അത് വേറിട്ട കാഴ്ചയായി മാറി. ഇരുവരുടെയും കോസ്റ്റും ഏറെ കളർഫുൾ ആയിരുന്നു. സൈറസ് എന്നാണ് മിലിയോക്ക് നൽകിയിരിക്കുന്ന പേര്. പേര് കേട്ട് അൽപ്പം അമ്പരന്നിരിക്കുകയാണ് മീത് മിരിമാരുടെ ആരാധകർ. കഴിഞ്ഞയിടെ ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിൽ മിലിയോക്കൊപ്പം മീത്തും മിരിയും എത്തിയിരുന്നു.
Ads
Advertisement
മിലിയോ പങ്കെടുത്ത ആദ്യ അഭിമുഖം എന്ന രീതിയിലാണ് ചാനൽ ആ ഷോ അവതരിപ്പിച്ചത്. പരിപാടിയിൽ വെച്ച് മീത് മിറിമാർ പേരിടൽ ചടങ്ങിനെക്കുറിച്ചും മിലിയോക്ക് മികച്ച പേരുകൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നുമൊക്കെ പറഞ്ഞിരുന്നു. പ്രസവത്തിന് മുമ്പ് വരെ ഡാൻസ് കളിച്ച ശേഷമാണ് മിരി സോഷ്യൽ മീഡിയയിൽ നിന്നും ബൈ പറഞ്ഞത്. കുഞ്ഞ് ജനിച്ച ശേഷവും ഓരോ വിശേഷവും വളരെ കൃത്യമായി ആരാധകരിൽ
എത്തിക്കുന്നുണ്ടായിരുന്നു ഇവർ. മിലിയോ ജനിച്ചതിന് ശേഷം ഒട്ടേറെ ഭാഗ്യങ്ങൾ തങ്ങളെ തേടിയെത്തി എന്നാണ് മീത്തും മിരിയും പറയുന്നത്. പല അവാർഡുകളും മിലിയോ നൽകി എന്ന് പറയുമ്പോൾ മീത് മിരിമാർ ഏറെ സന്തോഷത്തിലാണ്. എന്താണെങ്കിലും ഇനിയിപ്പോൾ മിലിയോ അല്ല സൈറസ് ആണ് ഞങ്ങളുടെ പ്രിയപ്പെട്ടവൻ എന്ന് എടുത്തുപറയുകയാണ് ആരാധകർ