തലമുറകളുടെ നായകന് ജന്മദിനം; നരേന്ദ്രൻ മുതൽ ബെൻസ് വരെ നീണ്ടുനിൽക്കുന്ന വിസ്മയം..!! | Mohanlal 65th Birthday

Mohanlal 65th Birthday : മലയാളത്തിന്റെ സ്വന്തം നടന വിസ്മയം മോഹൻലാലിൻറെ 65 ആം ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കൊണ്ടാടുകയാണ് ഈ ദിനം. വെള്ളിത്തിരയിൽ വിസ്മയം തീർത്ത നടനാണ് ലാലേട്ടൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മോഹൻലാൽ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് തരാം. മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആവേശവും ആഘോഷവുമാണ്. ആ പ്രതിഭാസത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല.

തലമുറകളുടെ നായകന് ജന്മദിനം

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നരേന്ദ്രൻ ആയി കടന്നു വന്ന താരം ഇന്നിപ്പോൾ കാടുകയറിയ ഒറ്റയാനിൽ എത്തിനിൽക്കുകയാണ്. സാഗർ ഏലിയാസ് ജാക്കിയായും ജയകൃഷ്ണനായും ചേട്ടച്ഛനായും സേതുമാധവനായും ആട് തോമയായും നീലകണ്ഠനായും കാർത്തികേയനായും ജോർജ്കുട്ടിയായും മുരുകനായും ഒടിയൻ മാണിക്യനെയും സ്റ്റീഫനായും ബെൻസായും എത്തിനിൽക്കുകയാണ്. ഇന്നും തീരത്താണ് ഈ വിസ്മയം. സിനിമ ലോകത്ത് ഒരു രാജാവുണ്ടെങ്കിൽ അത് മോഹൻലാൽ തന്നെയാണ്.

Ads

Advertisement

നരേന്ദ്രൻ മുതൽ ബെൻസ് വരെ നീണ്ടുനിൽക്കുന്ന വിസ്മയം.

‘എന്റെ പകയിൽ നീറിയെരിയുമ്പോൾ നിങ്ങൾ അറിയും ഞാൻ നിങ്ങളുടെ ഒരേയൊരു രാജാവായിരുന്നെന്ന്. ഒരേയൊരു രാജാവ്’ എന്ന ലൂസിഫറിലെ ഡയലോഗ് തന്നെ അദ്ദേഹത്തിന്റെ നടനമാണ്. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചതെങ്കിലും മഞ്ഞിൽ വിരിഞ്ഞപൂക്കളിലൂടെയാണ് ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പിന്നീടങ്ങോട്ട് ഭരതം, കമലദളം, ദേവാസുരം, വാനപ്രസ്ഥം തുടങ്ങി നടന വൈഭവത്തിന്റെ മുഹൂർത്തങ്ങൾക്ക് പ്രേക്ഷകർ സാക്ഷിയാകേണ്ടി വന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ദേശീയ പുരസ്‌കാരങ്ങൾ, സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ അദ്ദേഹം തന്റെ സിനിമ ജീവിതത്തിൽ നേടി. സിനിമയിൽ തലമുറകൾ മാറിമാറി വരുമ്പോഴും ലാലേട്ടൻ തന്റെ യാത്ര തുടരുകയാണ്. ആരൊക്ക വന്നാലും പോയാലും ലാലേട്ടൻ ഇല്ലാതെ മലയാള സിനിമയിലെ. ഒരു മാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വ നേട്ടം ലാലേട്ടന്റെ സ്വന്തമാണ്. ഇതുതന്നെയാണ് ലാലേട്ടനുള്ള ജന്മദിന സമ്മാനവും. ഇനി മറികടക്കാൻ റേക്കോർഡുകളൊന്നും ലാലേട്ടനുമുന്നിൽ ഇല്ല.വർഷങ്ങളായി മലയാളികളുടെ ജീവിതത്തിന്റെ തന്നെ ഭാ​ഗമായി മാറിയ ലാലേട്ടന് പിറന്നാൾ ആശംസകൾ നേരുകയാണ് ആരാധകർ. കൂടാതെ നിരവധി സിനിമ താരങ്ങളും ആശംസ നൽകുന്നുണ്ട്. Mohanlal 65th Birthday

birthdayMohanlalMohanlal 65th Birthday