മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; നടത്തിയത് ഉഷപൂജ വഴിപാട് !! | Mohanlal At Sabarimala And Special Pooja For Mammootty

മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; നടത്തിയത് ഉഷപൂജ വഴിപാട് !! | Mohanlal At Sabarimala And Special Pooja For Mammootty

Mohanlal At Sabarimala And Special Pooja For Mammootty : മലയാളി പ്രേക്ഷകർക്ക് പകരം വെക്കാനില്ലാത്ത താര പ്രതിഭകളാണ് മോഹൻലാലും മമ്മുട്ടിയും. ഇരുവരും സിനിമ ജീവിതം തുടങ്ങുന്നതുമുതൽ ഇന്നുവരെയും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരുടെയും ജന്മദിനത്തിനും സിനിമ റിലീസ് സമയത്തും പരസ്പരം ആശംസകൾ പറയുന്നതും മറ്റും ഏറെ ശ്രദ്ദേയമാവാറുണ്ട്. ആരാധകർക്കിടയിൽ പരസ്പരം വഴക്കും അഭിപ്രായവ്യത്യാസവും നിലനിൽക്കുന്നുണ്ടെങ്കിലും ഇരുവരും നല്ല സൗഹൃദം കൊണ്ടുനടക്കുന്നവരാണ്.

മമ്മുട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

ഇപ്പോളിതാ ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ഉഷഃപൂജ വഴിപാടാണ് നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയിരിക്കുന്നത്. ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മോഹൻലാൽ സുഹൃത്തുക്കൾക്കൊപ്പം ദർശനത്തിനായി ശബരിമലയിൽ എത്തിയത്. പമ്പയിലെ ഗണപതി കോവിലിൽ നിന്നാണ് കെട്ടുനിറച്ചത്. ശേഷം മലകയറി സന്ധ്യയോടെ അയ്യപ്പദർശനം നടത്തി. രാത്രിയോടെ മലയിറങ്ങുകയും ചെയ്തു. മോഹൻലാൽ ശബരിമലയിലെത്തിയതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ശേഷം വഴിപാട് നടത്തിയതും ഏറെ ശ്രദ്ദേയമായി. ശബരിമലയിലേക്ക് പോകുംമുമ്പ് മോഹൻലാൽ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിൻറെ കാര്യം അറിയിക്കുകയും ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

നടത്തിയത് ഉഷപൂജ വഴിപാട്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് മോഹൻലാൽ അയ്യപ്പ ദർശനം നടത്തിയിരിക്കുന്നത്. മാർച്ച് 27-നാണ് എമ്പുരാൻ റിലീസ് ചെയുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രജനയൊരുക്കിയിരിക്കുന്നത്. ഒരു ഇന്ത്യൻ മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് L2E എന്ന് വിശേഷിപ്പിക്കുന്ന എമ്പുരാൻ.

അതെ സമയം നടൻ മമ്മുട്ടിക്ക് കുടലിൽ കാൻസർ ആണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നടൻ പൂർണ ആരോഗ്യവാനാണെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ പിആർ ടീം പറഞ്ഞു. മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പൂർണമായും തള്ളിയിരിക്കുകയാണ് ടീം. 73 കാരനായ മമ്മൂട്ടിക്ക് കാൻസർ ബാധിച്ചെന്നും ചികിത്സക്കായി സിനിമകളിൽ നിന്ന് ഇടവെളയെടുത്തു എന്നുമാണ് റിപോർട്ടുകൾ വന്നത്. റമദാൻ വ്രതത്തിലായതിനാൽ തുടർച്ചയായ ഷൂട്ടിൽ നിന്നും താത്കാലികമായി ഇടവേളയെടുത്തു എന്നാണ് പിആർ ടീം വ്യക്തമാക്കിയത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണൻ്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങും എന്നും അറിയിച്ചു. Mohanlal At Sabarimala And Special Pooja For Mammootty

MammoottyMohanlalMohanlal At Sabarimala And Special Pooja For Mammoottypoojasabarimala