Money Plant Cultivation Tip Using Egg Shells : മണി പ്ലാന്റ് എല്ലാവർക്കും സുപരിചിതമാണല്ലോ. കിളികളെ ഇഷ്ടപ്പെടുന്നവർ മണി പ്ലാന്റുകൾ വീടിനകത്തും പുറത്തും വെക്കാറുണ്ട്. വീടിന്റെ അകത്ത് വയ്ക്കുന്നതു മൂലം പോസിറ്റീവ് ആയിട്ടുള്ള അന്തരീക്ഷം വീടിനുള്ളിൽ നിറയും എന്നു ചിലർ വിശ്വസിക്കുന്നു. പല പല പേരുകളിൽ പല വെറൈറ്റി കളിൽ ഉള്ള ഇവ എങ്ങനെ വീടിനുള്ളിൽ വളർത്തിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം.
ഈ ഒരു ചെറിയ ട്രിപ്പ് കാര്യമായി ശ്രദ്ധിക്കുകയാണെങ്കിൽ വെള്ളത്തിൽ ഒക്കെ വളർത്തിയെടുക്കുന്ന മണി പ്ലാന്റ് നല്ലതുപോലെ തളച്ചു വരുന്നതായി കാണാം. ഈയൊരു വളം നിർമിക്കാനായി നമ്മുടെ വീടുകളിൽ സാധാരണയായി നാം ദിവസവും വലിച്ചെറിയാനുള്ള മുട്ടത്തോട് ആണ് വേണ്ടത് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. എന്നാൽ മുട്ട തൊടു എടുക്കുമ്പോൾ പുഴുങ്ങിയ മുട്ടയുടെ തോട് എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Ads
മുട്ടത്തോട് എടുത്ത് കൈകൊണ്ട് പൊടിച്ചതിനു ശേഷം ഒരു ബൗളിലേക്ക് ഇട്ടു കുറച്ച് വെള്ളം ഒഴിച്ച് മൂന്നു ദിവസത്തേക്ക് മാറ്റി വയ്ക്കുക. രണ്ടുമൂന്നു ദിവസം കഴിയുമ്പോഴേക്കും മുട്ടത്തോട് വെള്ളവുമായി ലയിച്ച് കഞ്ഞി വെള്ളത്തിന്റെ രൂപത്തിലേക്ക് മാറുന്നതായിരിക്കും. മണി പ്ലാന്റ് സെറ്റ് ചെയ്യാൻ വേണ്ട ബൗളിലേക്ക് നേരത്തെ നമ്മൾ മാറ്റി വെച്ചിരിക്കുന്ന മുട്ടത്തോടിൽ ലിക്യ്ഡ് കുറേശ്ശെ ഒഴിച്ച് കൊടുക്കുക.
ഒരുപാട് ഒഴിച്ചു കൊടുക്കാതിരിക്കുക. ഒരുപാട് ഒഴിച്ചു കൊടുക്കുമ്പോൾ വെള്ളം ഒഴിക്കുമ്പോൾ വെള്ളത്തിന്റെ കളർ മാറാനുള്ള സാധ്യതയുണ്ട്. ഇതുപോലെ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ ചെറുതായി ചെറുതായി ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് നല്ല ഗ്രോത്തിൽ തഴച്ച് മണി പ്ലാന്റുകൾ വളരുന്നതായിരിക്കും. എല്ലാവരും പരീക്ഷിച്ചു നോക്കുമല്ലോ. Money Plant Cultivation Tip Using Egg Shells Credit : Akkus Tips & vlogs