Mulakile Kurudippinu Magic Valam : വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി മൂന്ന് ഉള്ളിയുടെയും തൊലി നമുക്കെടുക്കാം. കൂടുതലായിട്ട് നമുക്ക് വലിയ ഉള്ളിയുടെയും ചെറിയുള്ളിയുടെയും തൊലി ആണ് വേണ്ടത്. ഒരുപിടി ഉള്ളി തൊലിയിലേക്ക് അര ലിറ്റർ വെള്ളമൊഴിച്ച് വെക്കുക. പിറ്റേ ദിവസം ഇങ്ങനെ വെള്ളത്തിലിട്ട ഉള്ളി നന്നായി പിഴിഞ്ഞ്
അതിന്റെ സത്ത് എല്ലാം എടുക്കുക. ശേഷം പഴയ അരിപ്പയോ തുണിയോ എന്തെങ്കിലും വെച്ചിട്ട് അത് അരിച്ചെടുക്കുക. അങ്ങനെ ഞെരടി പിഴിഞ്ഞെടുത്ത വെള്ളത്തിലേക്ക് അരലിറ്റർ പച്ച വെള്ളം കൂടി ഒഴിക്കുക. അതായത് നമ്മൾ പിഴിഞ്ഞെടുത്ത് വച്ചിരിക്കുന്ന ഉള്ളി നീരിന്റെ ഇരട്ടി വെള്ളം ചേർത്ത് വേണം ഇത് മുളക് ചെടിയിൽ തളിക്കുവാൻ. വെള്ളവും ഉള്ളി നീര്
പിഴിഞ്ഞ വെള്ളവും നന്നായി മിക്സ് ചെയ്ത് സ്പ്രേ രൂപത്തിലോ കൈ ഉപയോഗിച്ചോ പച്ചമുളകിന് മുകളിൽ തളിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഒരൊറ്റ ദിവസം കൊണ്ട് തന്നെ ചെടിയുടെ മുരടിപ്പ് പൂർണമായും മാറുന്നതിന് സാധിക്കും. അതിനുശേഷം പച്ചമുളക് ഭ്രാന്ത് പോലെ പൂത്തു തളിർത്തു വളരുന്നതിനായി ചെയ്യേണ്ടതും വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്.
മൂന്നോ നാലോ ദിവസം വച്ച് പുളിച്ച ഒരു കപ്പ് കഞ്ഞി വെള്ളം ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. അതിനുശേഷം ഒരുപിടി ചാരം ഇതിലിട്ട് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് നാലിരട്ടി പച്ച വെള്ളം ചേർത്ത് കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടുനോക്കൂ.. Kanthari mulaku krishi tips. Video credit : PRS Kitchen